കേരളം

kerala

ETV Bharat / bharat

റെയില്‍വേ സ്റ്റേഷനിലെ വാട്ടര്‍ ടാങ്കും മേല്‍പ്പാലവും തകര്‍ന്നു; 3 പേര്‍ മരിച്ചു, 27 പേര്‍ക്ക് പരിക്ക്

Burdwan Railway Station: വെസ്റ്റ് ബംഗാളിലെ ബര്‍ദ്വാന്‍ റയില്‍വേ സ്റ്റേഷനില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് അപകടം. തകര്‍ന്നത് മൂന്നര ലക്ഷം ലിറ്റര്‍ വെള്ളമുള്ള ടാങ്ക്. പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്ത് നിന്ന യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് സൂപ്രണ്ട്.

Burdwan Railway Station  ബര്‍ദ്വാന്‍ റയില്‍വേ സ്റ്റേഷന്‍  വാട്ടര്‍ ടാങ്ക് തകര്‍ന്ന് മരണം  റെയില്‍വേ വാര്‍ത്തകള്‍  Railway Station News Updates  Railway Accident Case  റെയില്‍വേ സ്റ്റേഷനിലെ അപകടം  കൊല്‍ക്കത്ത വാര്‍ത്തകള്‍  കൊല്‍ക്കത്ത പുതിയ വാര്‍ത്തകള്‍  Water Tank Collapsed In Bengal
Water Tank And Over Bridge Collapsed In Bengal Railway Station

By ETV Bharat Kerala Team

Published : Dec 13, 2023, 5:00 PM IST

കൊല്‍ക്കത്ത : വെസ്റ്റ് ബംഗാളിലെ ബര്‍ദ്വാന്‍ റെയില്‍വേ സ്റ്റേഷനിലെ വാട്ടര്‍ ടാങ്കും മേല്‍പ്പാലവും തകര്‍ന്നു. സ്‌ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്ക്.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് (ഡിസംബര്‍ 13) ഉച്ചയ്‌ക്ക് 12.30 ഓടെയാണ് അപകടമുണ്ടായത്. റയില്‍വേ സ്റ്റേഷനിലെ രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലുള്ള വാട്ടര്‍ ടാങ്കും മേല്‍പ്പാലവുമാണ് തകര്‍ന്നത് (Water Tank And Over Bridge Collapsed).

വാട്ടര്‍ ടാങ്കിന് സമീപം ട്രെയിന്‍ കാത്ത് നിന്ന യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഒന്നര ലക്ഷം ലിറ്റര്‍ വെള്ളമാണ് ടാങ്കില്‍ ഉണ്ടായിരുന്നതെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിവരം. ടാങ്ക് തകര്‍ന്നതോടെ ഇതിന് സമീപത്തുള്ള റെയില്‍വേ മേല്‍പ്പാലവും തകരുകയായിരുന്നു. ഇതോടെ മേല്‍പ്പാലത്തിലൂടെ നടക്കുകയായിരുന്ന യാത്രക്കാരും അപകടത്തില്‍പ്പെട്ടു (Water Tank Collapsed In Railway Station).

സംഭവത്തിന് പിന്നാലെ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. അപകടത്തില്‍പ്പെട്ട 30 പേരെ രക്ഷപ്പെടുത്തി. പൊലീസും അഗ്‌നിശമന സേനാംഗങ്ങളും റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ പരിക്കേറ്റവരെ ബര്‍ദ്വാന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു (Burdwan Railway Station West Bengal).

അന്വേഷണം ഊര്‍ജിതമെന്ന് പൊലീസ് സൂപ്രണ്ട്:ഇന്ന് ഉച്ചയ്‌ക്ക് 12. 30 ഓടെയാണ് തങ്ങള്‍ക്ക് അപകടത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് ബര്‍ദ്വാന്‍ പൊലീസ് സൂപ്രണ്ട് അമന്‍ദീപ്‌ സിങ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തങ്ങള്‍ നിരവധി പേര്‍ വാട്ടര്‍ ടാങ്കിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി കണ്ടു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു (Water Tank Collapsed In Bengal).

30 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് (Over Bridge Collapsed In Burdwan). അതില്‍ മൂന്ന് പേര്‍ മരിച്ചിട്ടുണ്ട്. അവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സൂപ്രണ്ട് പറഞ്ഞു. അപകടത്തെ കുറിച്ചും അപകടം നടക്കാനുണ്ടായ കാരണങ്ങളെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് അമന്‍ദീപ്‌ സിങ് കൂട്ടിച്ചേര്‍ത്തു (Burdwan Superintendent Of Police Amandeep Singh).

ആശുപത്രി കാന്‍റീന്‍ കെട്ടിടം തകര്‍ന്നു:കേരളത്തിലും അടുത്തിടെ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാന്‍റീന്‍ കെട്ടിടമാണ് തകര്‍ന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപത്തുള്ള കെട്ടിടത്തിന്‍റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. കാന്‍റീനിന് അകത്ത് ജീവനക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു.

ABOUT THE AUTHOR

...view details