ന്യൂഡൽഹി: ജൂൺ 20 ന് രാവിലെയും വൈകുന്നേരവും ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളിൽ പൊതു പൈപ്പിലൂടെയുള്ള ജലവിതരണം മുടങ്ങുമെന്ന് ഡല്‍ഹി ജലവകുപ്പ് അറിയിച്ചു. എല്ലായിടത്തും ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അമോണിയയുടെ അളവ് കൂടിയതിന് പിന്നാലെ യമുന നദിയിലെ ജലം കൂടുതല്‍ മലിനമായതിനാല്‍ വസിരാബാദ്, ചന്ദ്രവാൾ, ഓഖ്‌ല പ്ലാന്‍റുകളിലെ കുടിവെള്ള ഉല്‍പ്പാദനം കുറയുന്നതിനാലാണ് ജലവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമോണിയ അളവ് കുറഞ്ഞാല്‍ മാത്രമെ കുടിവെള്ള വിതരണം പഴയ രീതിയില്‍ എത്തിക്കാനാകു എന്നും ജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.