ചൈന:നിവാർ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചെമ്പരംപാക്കം തടാകം തുറന്നു. ചെന്നൈയിൽ 2015 ഡിസംബറിലുണ്ടായ മഴയിലാണ് ഇതിന് മുമ്പ് തടാകം തുറന്നത്. ചെന്നൈയിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് റീജിയണൽ മീറ്ററോളജിക്കൽ സെന്‍റർ മേധാവി എസ് ബാലചന്ദ്രൻ പറഞ്ഞു. കനത്ത മഴയെ തുടർന്ന് ചെന്നൈ ഉള്‍പ്പെടെയുളള മേഖലകളില്‍ വെളളക്കെട്ട് രൂക്ഷമാകുകയാണ്. നിലവിൽ കടലൂരിന് കിഴക്ക്-തെക്കുകിഴക്കായി 290 കിലോമീറ്റർ അകലെയാണ് നിവാർ ഉള്ളതെന്ന് ഐഎംഡി അറിയിച്ചു.
ചെമ്പരംപാക്കം തടാകം തുറന്നു
കൂടുതൽ വായിക്കാൻ: നിവാർ ഇന്ന് കരതൊടും, തീവ്രമാകുമെന്ന് മുന്നറിയിപ്പ്;തമിഴ്നാട്ടില്‍ ജാഗ്രത
അടുത്ത 12 മണിക്കൂറിൽ ചുഴലിക്കാറ്റിന്‍റെ ശക്തി വർധിക്കുമെന്ന് ഐഎംഡി അറിയിച്ചു. ഇന്ന് വൈകിട്ടോടെ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങൾ കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിവാർ ചുഴലിക്കാറ്റ് കടലൂരിൽ നിന്ന് 320 കിലോമീറ്റർ തെക്കുകിഴക്കും, പുതുച്ചേരിയിൽ നിന്ന് 350 കിലോമീറ്റർ തെക്കുകിഴക്കും, ചെന്നൈയിൽ നിന്ന് 410 കിലോമീറ്റർ തെക്കുകിഴക്കായും നീങ്ങിയിട്ടുണ്ട്. അടുത്ത ആറ് മണിക്കൂർ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങും. 120-130 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.
റീജിയണൽ മീറ്ററോളജിക്കൽ സെന്‍റർ മേധാവി
ദുരിതാശ്വാസ ക്യാമ്പുകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്നും മാസ്‌കുകളും സാനിറ്റൈസറുകളും ലഭ്യമാക്കണമെന്നും തമിഴ്‌നാട് സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറി അതുല്യ മിശ്ര പറഞ്ഞു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിമാരുമായും വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുമായും വീഡിയോ കോൺഫറൻസിങ്ങിലൂടെ ചൊവ്വാഴ്ച കൂടിക്കാഴ്‌ച നടത്തിയിരുന്നു.