മംഗളൂരു: ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനം മംഗളൂരിലെ സെക്യൂരിറ്റി ജീവനക്കാരൻ മൊയ്‌ദീൻ കുട്ടിക്ക്. കോഴിക്കോട് സ്വദേശിയാണ് മൊയ്‌ദീൻ കുട്ടി. അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ലോട്ടറിയാണ് ഭാഗ്യമിത്ര.
മംഗളൂരിലെ സെക്യൂരിറ്റി ജീവനക്കാരന് കേരള ലോട്ടറിയുടെ ഒരു കോടി - watchman
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ഭാഗ്യമിത്ര ലോട്ടറിയാണ് മംഗളൂരിലെ സെക്യൂരിറ്റി ജീവനക്കാരൻ മൊയ്‌ദീൻ കുട്ടിക്ക് ലഭിച്ചത്.
മംഗളൂരിലെ സെക്യൂരിറ്റി ജീവനക്കാരന് കേരള ലോട്ടറിയുടെ ഒരു കോടി
ഉപ്പളളയിൽ നിന്ന് വാങ്ങിയ BJ 134048 എന്ന നമ്പറുളള ലോട്ടറിക്കാണ് സമ്മാനം ലഭിച്ചത്. വളരെ കാലമായി ലോട്ടറി എടുക്കുന്ന ശീലം മൊയ്‌ദീനുണ്ട്. 500 രൂപ കടം വാങ്ങിയാണ് ഇത്തവണ ലോട്ടറിയെടുത്തത്. നാട്ടിൽ ഭൂമി വാങ്ങി വീട് പണിയണമെന്നാണ് മൊയ്‌ദീന്‍റെ ആഗ്രഹം.