ന്യൂഡല്‍ഹി:കോൺഗ്രസ് എംപി ശശി തരൂർ ഇംഗ്ലീഷ് ഭാഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ അസാധാരണമായ പരിജ്ഞാനത്തിന് പ്രസിദ്ധനാണ്. പലരെയും ഡിക്‌ഷണറി തുറക്കാൻ പ്രേരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്‍റെ പല പ്രസ്താവനകളും. പതിവുപോലെ ശശി തരൂര്‍ ഇത്തവണ ലോക് സഭയില്‍ നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ കടുകട്ടിയായ ഇംഗ്ലീഷിന് പകരം തകര്‍പ്പൻ ഹിന്ദി വാക്കുകളാണ് തരൂര്‍ ഇന്ന് പ്രസംഗത്തിനിടയില്‍ ഉപയോഗിച്ചത്.
"ഇംഗ്ലീഷില്‍ മാത്രമല്ല ഹിന്ദിയിലുമുണ്ട് തരൂരിന് പിടി"; ലോക് സഭയില്‍ ഹിന്ദി കവിത പാടി ശശി തരൂര്‍ - ലോക് സഭാ സമ്മേളനം
ഇതിഹാസ കവി മിർസ ഗാലിബിന്‍റെ കവിത പാടിയാണ് കേന്ദ്ര ബജറ്റിൻ മേലുള്ള തന്‍റെ നിരാശ ശശി തരൂര്‍ ലോക് സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രകടിപ്പിച്ചത്.
"ഇംഗ്ലീഷില്‍ മാത്രമല്ല ഹിന്ദിയിലുമുണ്ട് തരൂരിന് പിടി"; ലോക് സഭയില്‍ ഹിന്ദി കവിത പാടി ശശി തരൂര്‍
ഇതിഹാസ കവി മിർസ ഗാലിബിന്‍റെ കവിത പാടിയാണ് കേന്ദ്ര ബജറ്റിൻ മേലുള്ള തന്‍റെ നിരാശ തരൂര്‍ പ്രകടിപ്പിച്ചത്. ഇതുവരെ കേള്‍ക്കാത്ത പല ഇംഗ്ലീഷ് വാക്കുകളും ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തിയ തരൂരിന്‍റെ ഹിന്ദി കവിതാ പാരായണം ലോക് സഭയില്‍ കൗതുകകരമായ നിമിഷങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.