കൊൽക്കത്ത: ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയെ കൊൽക്കത്തയിലെ വുഡ്‌ലാൻഡ്‌സ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.
സൗരവ് ഗാംഗുലി ആശുപത്രി വിട്ടു - ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.
സൗരവ് ഗാംഗുലി ആശുപത്രി വിട്ടു
ബുധനാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ഒരു ദിവസം കൂടി ആശുപത്രിയിൽ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അതേസമയം, താൻ പൂർണ ആരോഗ്യവാനാണെന്ന് ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടർമാരോടും അദ്ദേഹം നന്ദി അറിയിച്ചു. ശനിയാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.