സൽമാൻ ഖാന്‍ - കത്രീന കൈഫ് ചിത്രം 'ടൈഗർ 3'യുടെ ഗംഭീര വിജയത്തിന് ശേഷം, യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സില്‍ (YRF Spy Universe) നിന്നുള്ള പുതിയ ചിത്രം 'വാര്‍ 2'നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഹൃത്വിക് റോഷൻ (Hrithik Roshan), ജൂനിയർ എൻടിആർ (Jr NTR), കിയാര അദ്വാനി (Kiara Advani) എന്നിവർ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന സ്പൈ ത്രില്ലർ 'വാർ 2'ന്‍റെ ഔദ്യോഗിക റിലീസ് തീയതി (War 2 Release Date announced) പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.
2025 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്‌റ്റ് 14നാണ് 'വാര്‍ 2' തിയേറ്ററുകളില്‍ എത്തുക. പ്രമുഖ ട്രേഡ് അനലിസ്‌റ്റ് തരൺ ആദർശ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അയാൻ മുഖർജി സംവിധാനം ചെയ്‌ത് യാഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന 'വാര്‍ 2' ബോക്‌സ് ഓഫീസിൽ ചലനങ്ങള്‍ സൃഷ്‌ടിക്കുമെന്ന് തരണ്‍ ആദര്‍ശ് പ്രസ്‌താവിച്ചു.
എക്‌സിലൂടെയായിരുന്നു (ട്വിറ്റര്‍) തരണ്‍ ആദര്‍ശിന്‍റെ പ്രതികരണം. 'വാര്‍ 2 റിലീസ് തീയതി യാഷ് രാജ് ഫിലിംസ് പ്രഖ്യാപിച്ചു: 2025ലെ സ്വാതന്ത്ര്യ ദിന വാരാന്ത്യം... യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സില്‍ നിന്നുള്ള ആറാമത്തെ ചിത്രമായ വാര്‍ 2ന് ഇപ്പോൾ ഒരു റിലീസ് തീയതി ഉണ്ട്... 2025 ഓഗസ്‌റ്റ് 14ന് (വ്യാഴം) ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി മാറാന്‍ തയ്യാറാകൂ.. യാഷ് രാജ് ഫിലിംസ് നിർമിക്കുന്ന ചിത്രം അയാൻ മുഖർജി സംവിധാനം ചെയ്യുന്നു.' -ഇപ്രകാരമാണ് തരണ്‍ ആദര്‍ശ് എക്‌സില്‍ കുറിച്ചത്.
Also Read:ഹൃത്വിക്കും ജൂനിയര്‍ എന്‍ടിആറും; വാർ 2 തിയേറ്ററില്‍ കത്തിപ്പടരും..