ഡെറാഡൂൺ :ബിജെപി എംഎൽഎ കിഷോർ ഉപാധ്യായയുടെ സഹോദര ഭാര്യ കൊച്ചിയില്‍ അറസ്റ്റിൽ. കോടികളുടെ, സർക്കാർ - സർക്കാരിതര ഭൂമി തട്ടിപ്പുകള്‍ അടക്കം നിരവധി കേസുകളിൽ നാസിയ യൂസഫിനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന നാസിയ യൂസഫിനെ കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്‌തത്.
കിഷോർ ഉപാധ്യായയുടെ സഹോദര ഭാര്യ കൊച്ചിയില്‍ അറസ്റ്റിൽ ; നാസിയ യൂസഫ് നിരവധി തട്ടിപ്പുകേസുകളിൽ പ്രതി - Nazia Yusuf land property fraud
സർക്കാർ, സർക്കാരിതര ഭൂമി തട്ടിപ്പുകള്‍ ഉള്‍പ്പടെ നിരവധി കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാസിയ യൂസഫ് കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റില്‍
കിഷോർ ഉപാധ്യായയുടെ സഹോദരന്‍റെ ഭാര്യ അറസ്റ്റിൽ; നിരവധി തട്ടിപ്പുകേസുകളിൽ നാസിയ യൂസഫ് പ്രതി
നാസിയക്കെതിരെ അന്വേഷണ ഏജന്‍സികള്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിൽ ബുധനാഴ്‌ച (മെയ് 25) രാത്രി 10.30ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. നാസിയ രാജ്യം വിടാൻ ശ്രമിച്ചിരുന്നതായി സൂചന ലഭിച്ചുവെന്ന് ഡെറാഡൂൺ പൊലീസ് അറിയിച്ചു. അവിടുന്നുള്ള അന്വേഷണ സംഘം കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.