ലക്‌നൗ:ആഗ്രയിലെ കാഗരോളില്‍ മതില്‍ തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. മൂന്ന് വയസിനും എട്ട് വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ചൊവ്വാഴ്‌ചയാണ് ദാരുണ സംഭവം. ഒമ്പത് പേരാണ് തകര്‍ന്ന് വീണ മതിലിനിടയില്‍ കുടുങ്ങിയത്.
ഉത്തര്‍പ്രദേശില്‍ മതില്‍ തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു - ആഗ്ര കാഗരോള്‍ മതില്‍ ഇടിഞ്ഞു വാര്‍ത്ത
ആഗ്രയിലെ കാഗരോളില്‍ ചൊവ്വാഴ്‌ചയാണ് ദാരുണ സംഭവം ഉണ്ടായത്.
ഉത്തര്‍പ്രദേശില്‍ മതില്‍ തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളെയും ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചുവെന്ന് ആഗ്ര ജില്ല മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിങ് പറഞ്ഞു. അപകടത്തിന് പിന്നാലെ മതിലിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നാട്ടുകാര്‍ നടത്തിയിരുന്നു.