കേരളം

kerala

ETV Bharat / bharat

കര്‍ണാടകത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളും - കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും

ഡിസ്ട്രിക്ട് ക്രഡിറ്റ് കോ-ഓപ്പറേറ്റീവ്, പ്രൈമറി അഗ്രി കള്‍ച്ചറല്‍ ക്രഡിറ്റ് സൊസൈറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള കടങ്ങളാണ് എഴുതി തള്ളുന്നതെന്നും മന്ത്രി പറഞ്ഞു.

waiver of loan  Karnataka farmer  farmer-victims of Covid  കര്‍ണാടക  കൊവിഡ് ബാധ  കര്‍ണാടകത്തിലെ കര്‍ഷകര്‍  കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും  ബി.എസ് യുദ്യൂരപ്പ
കര്‍ണാടകത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളും: മന്ത്രി

By

Published : Jul 14, 2021, 10:42 PM IST

ബെഗളൂരു:കര്‍ണാടകത്തില്‍ മരിച്ച 10187 കര്‍ഷകരുടെ 79.47 കോടി രൂപയുടെ കടങ്ങള്‍ എഴുതിതള്ളുമെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി എസ്.ടി സോമേശഖരന്‍ അറിയിച്ചു. ഡിസ്ട്രിക്ട് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ്, പ്രൈമറി അഗ്രി കള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റീസ്, അഗ്രി കള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റീസിന്‍റെ ഉന്നത ഘടകം എന്നിവിടങ്ങളില്‍ നിന്നുള്ള കടങ്ങളാണ് എഴുതി തള്ളുന്നതെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വായനക്ക്:- രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

മൂന്ന് നാല് ദിവസത്തിനകം ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ബി.എസ് യുദ്യൂരപ്പ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ബാങ്കിന്‍റെ ഉന്നത ബോർഡ് യോഗം ചേര്‍ന്ന ശേഷമാകും ഔദ്യോഗിക തീരുമാനം. കൊവിഡ് കാരണം ദുരിതത്തിലായ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വായനക്ക്:- കൊവിഡ്‌ കടക്കാത്ത ഗ്രാമം; മാതൃകയാക്കാം കൊലെറംഗയെ

വായ്പകള്‍ നല്‍കുക വഴി ഇനിയും കര്‍ഷകരെ സഹായിക്കും. കൊവിഡ് ബാധിച്ച് മരിച്ച കര്‍ഷകരുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും. ഇക്കാര്യം മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയതാണ്. ഇതിന്‍റെ ഭാഗമായാണ് വായ്പ എഴുതി തള്ളുന്നത് അടക്കമുള്ള നടപടിയെന്നും അദ്ദേഹം പ്രതികരിച്ചു. കൂടാതെ 15,300 കോടിയുടെ ഹ്രസ്വകാല വായ്പകള്‍ കൂടി കര്‍ഷകര്‍ക്കായി വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ വായ്പകര്‍ കര്‍ഷകര്‍ക്ക് വലിയ സഹായമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details