ന്യൂഡല്‍ഹി:ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം പ്രശസ്‌ത നടി വഹീദ റഹ്‌മാന് (Bollywood legend Waheeda Rehman). കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്. പത്മശ്രീയും പത്മഭൂഷണും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയ്‌ക്ക് മഹത്തായ സംഭാവനകള്‍ ലഭിച്ച വ്യക്തിയ്‌ക്ക് നല്‍കുന്നതാണ് ദാദ സാഹിബ് ഫാല്‍ക്കെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ് (Dadasaheb Phalke Award to Waheeda Rehman).
'ഇന്ത്യന്‍ സിനിമയ്‌ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുള്ള ഇത്തവണത്തെ അഭിമാനകരമായ ദാദാസാഹിബ് ഫാല്‍ക്കെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ് വഹീദ റഹ്‌മാന്‍ ജിക്ക് നല്‍കുന്നുവെന്ന്' കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പ്രഖ്യാപനത്തിന് പിന്നാലെ എക്‌സില്‍ കുറിച്ചു. 'അവാര്‍ഡ് പ്രഖ്യാപിക്കുന്നതില്‍ തനിക്ക് അഭിമാനവും സന്തോഷവും ഉണ്ടെന്നും' അദ്ദേഹം എക്‌സില്‍ വ്യക്തമാക്കി (Anurag Thakur Post On X About Dadasaheb Phalke Award).
ജീവിതവും സിനിമയിലേക്കുള്ള അരങ്ങേറ്റവും:തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് എന്ന സ്ഥലത്ത് ഒരു സാധാരണ മുസ്‌ലിം കുടുംബത്തിലാണ് വഹീദ റഹ്‌മാന്‍ (Waheeda Rehman Movies) ജനിച്ചത്. ചെറുപ്പം മുതല്‍ ഡോക്‌ടര്‍ ആകണമെന്ന് ആഗ്രഹിച്ചിരുന്ന വഹീദയ്‌ക്ക് വേണ്ട വിധത്തില്‍ വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ല. മികച്ച ഭരതനാട്യം നര്‍ത്തകിയായിരുന്നു വഹീദ റഹ്‌മാന്‍. ഭരതനാട്യത്തില്‍ മികച്ച കലാകാരിയായി മുന്നോട്ട് നീങ്ങുമ്പോഴായിരുന്നു തെലുഗു ചിത്രത്തിലൂടെ സിനിമ മേഖലയിലേക്കുള്ള അരങ്ങേറ്റം. ജൈ സിംഹ എന്ന ചിത്രത്തിലാണ് വഹീദ ആദ്യമായി അഭിനയിച്ചത് (Bollywood Actor Waheeda Rehman).