കൊല്‍ക്കത്ത:ബംഗാളില്‍ എട്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ മാള്‍ഡ ജില്ലയിലെ ഇന്തോ ബംഗ്ലാദേശ് അതിര്‍ത്തിയിലെ ജനങ്ങള്‍ പ്രതീക്ഷയിലാണ്. ബിഎസ്‌എഫിന്‍റെയും കള്ളക്കടത്തുകാരുടെയും ഇടയില്‍ ജീവിക്കുന്നവരാണ് ഇന്തോ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ താമസിക്കുന്ന മൂന്ന് പഞ്ചായത്തുകളിലെ ഗ്രാമീണര്‍. ജില്ലയിലെ എയ്‌ഹോ, റിഷിപ്പൂര്‍, ശ്രീരാംപൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ ഉപജീവനത്തിനായി ജോലി ചെയ്യുന്നത് ഹബിപൂര്‍ ബ്ലോക്കിലാണ്. എന്നാല്‍ ഇവരുടെ വോട്ട് മാള്‍ഡ മണ്ഡലത്തിലാണ്. എന്നാല്‍ ഇന്ന് വരെ ഓള്‍ഡ് മാള്‍ഡയിലെ ആളുകള്‍ മാത്രമാണ് തങ്ങളുടെ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളൂ.
അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രചാരണത്തിനെത്തിയതാകട്ടെ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദിര്‍ രഞ്ചന്‍ ചൗധരിയും ബിജെപി എംപി അര്‍ജുന്‍ സിങ്ങുമാണ്. ഇവര്‍ മേഖലയില്‍ നടന്ന ചെറിയ യോഗങ്ങളില്‍ പങ്കെടുകയായിരുന്നു.ഈ മൂന്ന് പഞ്ചായത്തുകളിലുമായി മറ്റൊരു രാഷ്‌ട്രീയ നേതാക്കളും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. രാഷ്‌ട്രീയ പാര്‍ട്ടികളുടെ വാഗ്‌ദാനങ്ങളില്‍ മടുത്തിരിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍. പ്രാദേശിക നേതാക്കള്‍ തെരഞ്ഞെടുപ്പ് സമയത്തുമാത്രം തങ്ങളെ സമീപിക്കുമെന്ന് ഇവിടുത്തുകാര്‍ക്ക് അറിയാം.