കേരളം

kerala

ETV Bharat / bharat

Vladimir Putin And Xi Jinping Absence In G20 Summit ജി20 ഉച്ചകോടി : പുടിന്‍റെയും ഷിയുടേയും അഭാവം എന്തുകൊണ്ടാകാം? പ്രത്യാഘാതങ്ങൾ വലുതോ? - വ്‌ളാഡിമിർ പുടിന്‍റെയും ഷി ജിൻപിങ്ങിന്‍റെയും അഭാവം

Leaders Not Attend G20 Summit ജി20 യിൽ നിന്നും വ്‌ളാഡിമിർ പുടിന്‍റെയും ഷി ജിൻപിങ്ങിന്‍റെയും പിന്മാറൽ എന്തുകൊണ്ടാകാം..

Vladimir Putin and Xi Jinping Absence  G20 Summit  ജി20 ഉച്ചകോടിയിൽ പങ്കെടുക്കാത്തവർ  ജി20 ഉച്ചകോടി  leaders not attend G20 Summit  Vladimir Putin  Xi Jinping Absence in G20 Summit  Xi Jinping  വ്‌ളാഡിമിർ പുടിൻ  ഷി ജിൻപിങ്ങിൻ  വ്‌ളാഡിമിർ പുടിന്‍റെയും ഷി ജിൻപിങ്ങിന്‍റെയും അഭാവം  ജി20 ഉച്ചകോടിയിൽ പങ്കെടുക്കാത്തവർ
Vladimir Putin and Xi Jinping Absence in G20 Summit

By ETV Bharat Kerala Team

Published : Sep 8, 2023, 10:02 PM IST

ന്യൂഡൽഹി :ജി20 ഉച്ചകോടിയിൽ (G20 Summit) റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെയും (Russian President Vladimir Putin) ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്‍റെയും (Chinese President Xi Jinping) പ്രകടമായ അഭാവം ശ്രദ്ധേയമാകുന്നു. അന്താരാഷ്‌ട്ര സാമ്പത്തിക സ്ഥിരത, കാലാവസ്ഥ വ്യതിയാന ലഘൂകരണം, സുസ്ഥിര വികസനം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കാൻ ശ്രമിക്കുന്ന സമ്മേളനത്തിൽ നിന്നും മാറിനിൽക്കാനുള്ള ഇരു രാഷ്‌ട്ര തലവന്മാരുടേയും തീരുമാനം കൂടുതൽ ഭൗമരാഷ്‌ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്ന ആശങ്കയാണ് ഉണ്ടാക്കുന്നത്. ലോകത്തിലെ മുൻനിര സമ്പദ്‌വ്യവസ്ഥകൾ ഒന്നിക്കുന്ന വേദിയാണ് ജി20 എങ്കിലും ഇന്തോ-പസഫിക്കിലെ ചൈനയുടെ ആധിപത്യത്തിന്‍റെ ഉയർച്ചയും യുക്രെയ്‌ൻ - റഷ്യ യുദ്ധവും ഇവരുടെ അന്താരാഷ്‌ട്ര ബന്ധങ്ങളിൽ വിള്ളൽ വീഴ്‌ത്തിയിരുന്നു.

കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനാവില്ലെന്നും പകരം റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് (Foreign Minister Sergey Lavrov) രാജ്യത്തെ പ്രതിനിധീകരിക്കുമെന്നും പുടിൻ അറിയിച്ചത്. പുടിന്‍റെ ഇപ്പോഴത്തെ പ്രധാന ശ്രദ്ധ രാജ്യത്തിന്‍റെ സൈനിക നടപടികളിലായതിനാലാണ് സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതെന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചത്. അതേസമയം, യുക്രെയിനുമായുള്ള യുദ്ധം കാരണം റഷ്യ അന്താരാഷ്‌ട്ര തലത്തിൽ ഒറ്റപ്പെട്ടതിന്‍റെ പ്രതിഫലനമാണിതെന്നാണ് മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസസിലെ അസോസിയേറ്റ് ഫെല്ലോ സ്വാതി റാവു അഭിപ്രായപ്പെട്ടത്.

യുദ്ധം നേരിട്ട് ബാധിക്കാത്ത രാജ്യങ്ങൾക്ക് പോലും റഷ്യയോട് അസ്വാസ്ഥ്യം : യുക്രെയിനിലെ യുദ്ധത്തിന് പുടിനെതിരെ കേസ് രജിസ്റ്റർ ചെയ്‌ത അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയിൽ ദക്ഷിണാഫ്രിക്കയും ഒപ്പുവച്ചിരുന്നു. ഇതിനാലാണ് ബ്രിക്‌സ് ഉച്ചകോടിയിൽ പുടിൻ നേരിട്ട് പങ്കെടുക്കാതിരുന്നത്. എന്നാൽ ഇന്ത്യ ഐസിസിയിൽ ഒപ്പുവച്ചിട്ടില്ല. അതിനാൽ ന്യൂഡൽഹിയിലെ ജി20 ഉച്ചകോടിയിൽ പുടിൻ പങ്കെടുത്തിരുന്നെങ്കിൽ റഷ്യയുമായുള്ള ശക്തമായ പങ്കാളിത്തം ഇന്ത്യക്ക് പ്രകടിപ്പിക്കാൻ അവസരം നൽകാമായിരുന്നു. കരിങ്കടലിലൂടെ ധന്യങ്ങളും മറ്റ് ഭക്ഷ്യ വസതുക്കളും കയറ്റുമതി ചെയ്യുന്നതിന് സുരക്ഷ (grain exports through the international waters of the Black Sea) നൽകുന്നതിൽ നിന്നും പിന്മാറാനുള്ള റഷ്യയുടെ തീരുമാനം യുദ്ധം നേരിട്ട് ബാധിക്കാത്ത രാജ്യങ്ങളിൽ പോലും റഷ്യക്കെതിരെ അസ്വാസ്ഥ്യമുണ്ടാക്കിയതായും സ്വാതി റാവു പറഞ്ഞു.

ജൂലൈ അവസാനവാരം സെന്‍റ് പീറ്റേഴ്‌സ്‌ബർഗിൽ നടന്ന രണ്ടാമത്തെ റഷ്യ-ആഫ്രിക്ക ഉച്ചകോടിയിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ നേതാക്കൾ ധാന്യ ഇടപാട് പുനരുജ്ജീവിപ്പിക്കാൻ പുടിനോട് അഭ്യർഥിച്ചെങ്കിലും അദ്ദേഹം അതും നിരസിച്ചു. യുക്രെയ്‌ൻ യുദ്ധത്തിൽ വന്ന പാളിച്ചകളും റഷ്യയെ ദോഷകരമായി ബാധിച്ചതായി റാവു കൂട്ടിച്ചേർത്തു.

അതേസമയം, ചൈനീസ് പ്രസിഡന്‍റ് ഷി ജിങ്‌പിങ് ജി20 ഉച്ചകോടി ഒഴിവാക്കിയത് എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. ചൈനയിലെ ആഭ്യന്തര രാഷ്‌ട്രീയ പ്രശ്‌നങ്ങൾ കൊണ്ടാണ് സമ്മേളനം ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷിയ്‌ക്ക് പകരം ഉച്ചകോടിയിൽ ചൈനയെ പ്രതിനിധീകരിക്കാൻ പ്രീമിയർ ലി ക്വിയാങ്ങാണ് എത്തുന്നത്.

Also Read :Tribal Woman Raimati Ghiuria Attend G20 Summit ജി20 ഉച്ചകോടി : ധാന്യസംരക്ഷണത്തിന്‍റെ പ്രസക്തി അവതരിപ്പിക്കാൻ ഒഡിഷയിൽ നിന്നും ആദിവാസി കർഷക

'സ്റ്റാൻഡേർഡ് മാപ്പ്' പുറത്തിറക്കിയതിന് പിന്നാലെ ഷി അപ്രത്യക്ഷൻ : അരുണാചൽ പ്രദേശ്, അക്ഷയ് ചിൻ മേഖലകളും ദക്ഷിണ ചൈന കടലിലെ തർക്ക പ്രദേശങ്ങളും തങ്ങളുടെ പ്രദേശത്തിന്‍റെ ഭാഗങ്ങളായി കാണിച്ച് ചൈന കഴിഞ്ഞ മാസം ഒരു പുതിയ 'സ്റ്റാൻഡേർഡ് മാപ്പ്' പുറത്തിറക്കിയതിന് പിന്നാലെയാണ് ഷിയുടെ അഭാവം. ഇത് ഇന്ത്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പുടിനും ഷിയും ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാത്തത് ഒരു തരത്തിൽ നല്ലതാണെന്നും അല്ലായിരുന്നെങ്കിൽ പല യോഗങ്ങളും വാക്കൗട്ടും പ്രതിഷേധവുമായി മാറുമായിരുന്നെന്നും സ്വാതി റാവു പറഞ്ഞു.

ABOUT THE AUTHOR

...view details