കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്; ശശികല വോട്ടര്‍ പട്ടികയിലില്ല - ശശികല വാർത്ത

രണ്ട് പതിറ്റാണ്ടിലേറെയായി തൗസന്‍റ് ലൈറ്റ്സ് നിയോജകമണ്ഡലത്തിലെ വോട്ടറായിരുന്നു ശശികല.

VK Sasikala's name missing from voters list  VK Sasikala  AIADMK  AMMK  Tamil Nadu Assembly election  വോട്ടർ പട്ടികയിൽ പേരില്ലാതെ ശശികല  ശശികല വാർത്ത  തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്
തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേരില്ലാതെ ശശികല

By

Published : Apr 5, 2021, 4:14 PM IST

ചെന്നൈ: പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവും, മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദീർഘകാല സഹായിയുമായിരുന്ന വി.കെ ശശികലയുടെ പേര് വോട്ടർ പട്ടികയിലില്ല. തമിഴ്‌നാട്ടില്‍ വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് വിവരം പുറത്തായത്. സംഭവം വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു.

രണ്ട് പതിറ്റാണ്ടിലേറെയായി തൗസന്‍റ് ലൈറ്റ്സ് നിയോജകമണ്ഡലത്തിലെ വോട്ടറായിരുന്നു ശശികല. പോയസ് ഗാർഡൻ സ്വത്ത് കണ്ടുകെട്ടിയ ശേഷം ശശികല, ഇളവരസി എന്നവരടക്കം അവിടെ താമസിച്ചിരുന്ന എല്ലാവരുടെയും പേരുകൾ കോർപ്പറേഷൻ നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. എഎംഎംകെയുടെ ടി.ടി.വി ദിനകരനാണ് ഇതിന് പിന്നിലെന്ന് എഐഎഡിഎംകെ ആരോപിച്ചു.

ABOUT THE AUTHOR

...view details