കേരളം

kerala

യുകെയിൽ നിന്നുള്ള വൈദ്യ സഹായം ഇന്ത്യയിൽ എത്തി

By

Published : Apr 27, 2021, 11:59 AM IST

Updated : Apr 27, 2021, 12:07 PM IST

കൊവിഡ് രോഗികൾക്കായി 100 വെന്‍റിലേറ്ററുകളും 95 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പെടെയുള്ള അടിയന്തിര മെഡിക്കൽ സപ്ലൈയാണ് ചൊവ്വാഴ്‌ച എത്തിയത്.

Vital medical supplies for COVID-19 from UK arrive in India medical supplies for COVID-19 from UK medical supplies from UK covid covid19 കൊവിഡ് കൊവിഡ്19 യുകെയിൽ നിന്നുള്ള മെഡിക്കൽ സപ്ലൈസ് ഇന്ത്യയിൽ എത്തിച്ചേർന്നു യുകെയിൽ നിന്ന് മെഡിക്കൽ സപ്ലൈസ് യുകെ ഇന്ത്യ വിദേശകാര്യ മന്ത്രാലയം ബ്രിട്ടീഷ് ഹൈക്കമ്മിഷൻ ബിഎച്ച്സി british high commisson india uk united kingdom vital medical supplies oxygen supply ventilator വെന്‍റിലേറ്റർ ഓക്‌സിജൻ വിതരണം
Vital medical supplies for COVID-19 from UK arrive in India

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ യുകെയിൽ നിന്നും വൈദ്യ സഹായം ഇന്ത്യയിൽ എത്തി. കൊവിഡ് രോഗികൾക്കായി 100 വെന്‍റിലേറ്ററുകളും 95 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പെടെയുള്ള അടിയന്തര ആരോഗ്യ ഉപകരണങ്ങളാണ് ചൊവ്വാഴ്‌ച എത്തിയത്.

കൂടുതൽ വായനയ്‌ക്ക്:കൊവിഡ് പോരാട്ടത്തിൽ സുഹൃത്തായി ഇന്ത്യക്കൊപ്പമെന്ന് ബോറിസ് ജോൺസൺ

കൊവിഡ്-19 നെതിരായ പോരാട്ടത്തിൽ രാജ്യത്തെ പിന്തുണയ്ക്കുന്നതിനായി 600 ലധികം സുപ്രധാന മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് അയക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷൻ (ബിഎച്ച്സി) ഞായറാഴ്‌ച അറിയിച്ചിരുന്നു. മഹാമരിയുടെ പ്രതിസന്ധിയിൽ രാജ്യം വിറങ്ങലിക്കുമ്പോഴും ഓക്‌സിജൻ വിതരണം, വെന്‍റിലേറ്റർ സഹായം, വാക്‌സിനുകൾക്കുള്ള അസംസ്‌കൃത വസ്‌തുക്കൾ, പിപിടി കിറ്റുകൾ, ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ മുതലായവ സംഭാവന ചെയ്‌തുകൊണ്ട് യുഎസ്, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി തുടങ്ങി നിരവധി രാജ്യങ്ങൾ രംഗത്തു വരുകയാണ്.

കൂടുതൽ വായനയ്‌ക്ക്:ഇന്ത്യയിലേയ്ക്ക് കൊവിഡ് വൈദ്യ സഹായം അയച്ച് യു.കെ

Last Updated : Apr 27, 2021, 12:07 PM IST

ABOUT THE AUTHOR

...view details