കേരളം

kerala

ETV Bharat / bharat

അധിക ഭൂമി കൈവശംവെക്കൽ; അമർത്യ സെന്നിന് വിശ്വഭാരതി സർവകലാശാല ഒഴിപ്പിക്കൽ നോട്ടീസ് നൽകി

ശാന്തിനികേതനുള്ള വീട്ടിൽ വിശ്വഭാരതിയുടെ ഭീമി അധികമായി കൈവശം വച്ചിട്ടുണ്ടെന്ന പരാതിയിൽ നൊബേൽ ജേതാവായ അമർത്യ സെന്നിന് ഒഴിപ്പിക്കൽ നോട്ടീസ്

Visva Bharati  Visva Bharati eviction notice  Nobel laureate Amartya Sen  Amartya Sen land case  Amartya Sen eviction notice  അധിക ഭൂമി കൈവശംവെക്കൽ  അമർത്യ സെൻ  അമർത്യ സെന്നിന് ഒഴിപ്പിക്കൽ നോട്ടീസ്  വിശ്വഭാരതി  ഒഴിപ്പിക്കൽ നോട്ടീസ്
അധിക ഭൂമി കൈവശംവെക്കൽ

By

Published : Apr 14, 2023, 8:06 PM IST

കൊൽക്കത്ത: നൊബേൽ ജേതാവായ സാമ്പത്തിക ശാസ്‌ത്രജ്‌ഞൻ അമർത്യ സെന്നിന് വിശ്വഭാരതി സർവകലാശാല ഒഴിപ്പിക്കൽ നോട്ടിസ് നൽകി. ബോൽപൂർ സബ് ഡിവിഷണൽ റൂളർ കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് സർവകലാശാല ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്. ശാന്തിനികേതനിലെ അമർത്യ സെന്നിന്‍റെ 'പ്രതിചി ' എന്ന വീടിരിക്കുന്ന സ്ഥലത്ത് 13 ദശാംശം അധിക ഭൂമിയുണ്ട്.

ഈ സ്ഥലം പ്രത്യക്ഷത്തിൽ വിശ്വഭാരതിയുടേതാണ്. അമർത്യ സെൻ അനധികൃതമായി ഭൂമി കൈവശം വച്ചുവെന്നാരോപിച്ച് വിശ്വഭാരതി അധികൃതർ ഭൂമി തിരികെ നൽകണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു. വിഷയത്തിൽ വിശ്വഭാരതി വൈസ് ചാൻസലർ ബിദ്യുത് ചക്രവർത്തി അമർത്യ സെന്നിനെ വ്യക്തിപരമായി വരെ അധിക്ഷേപിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി അമർത്യ സെന്നിനെ പിന്തുണക്കുകയും ചെയ്‌തു. നിലവിൽ വിദേശത്തുള്ള സെൻ തന്‍റെ ശാന്തിനികേതനിലെ വീടും സ്ഥലവുമായി ബന്ധപ്പെട്ട് ആശങ്ക അറിയിച്ചിരുന്നു. വിഷയത്തിൽ ബോൾപൂർ സബ്‌ഡിവിഷനിലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് നൽകിയ പരാതിയെ തുടർന്ന് സെന്നിന്‍റെ വീട്ടുപരിസരത്ത് സമാധാനവും ക്രമസമാധാനവും നിലനിർത്താൻ ശാന്തിനികേതൻ പൊലീസിനോട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നർദേശം നൽകിയിരുന്നു.

ഈ നിർദേശം പ്രാബല്യത്തിലിരിക്കെയാണ് സർവകലാശാല നോട്ടീസ് അയച്ചത്. പ്രൊഫസർ അമർത്യ സെന്നിന് ഭൂമി വിഷയത്തിൽ ഒരുപാട് സമയം അനുവദിച്ചിരുന്നതായും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട സമയത്ത് അങ്ങനെ ചെയ്യുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്‌തിട്ടില്ലെന്നും സർവകലാശാല അധികൃതർ പറഞ്ഞു. അമർത്യ സെന്നിന്‍റെ ഭൂമി തർക്കത്തിൽ വിശ്വഭാരതി അധികൃതർ ഏപ്രിൽ 19 ന് അന്തിമ തീരുമാനമെടുക്കുമെന്നാണ് നോട്ടിസിൽ പറയുന്നത്.

ABOUT THE AUTHOR

...view details