ന്യൂ ഡെൽഹി:അമൃത്‌സറിലേക്ക് പറന്നുയർന്ന വിസ്‌താര വിമാനം ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. സാങ്കേതിക തകരാർ മൂലമാണ് വ്യാഴാഴ്‌ച (17.02.22) രാവിലെ എമർജൻസി ലാൻഡിങ് നടത്തിയത്. 146 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
അമൃത്സറിലേക്ക് പറന്ന വിസ്‌താര വിമാനം അടിയന്തരമായി താഴെയിറക്കി - വിസ്‌താര വിമാനം
146 യാത്രക്കാരുമായി പറന്നുയർന്ന വിമാനം സാങ്കേതിക തകരാർ മൂലമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
![അമൃത്സറിലേക്ക് പറന്ന വിസ്‌താര വിമാനം അടിയന്തരമായി താഴെയിറക്കി Vistara's Amritsar-bound flight makes emergency landing emergency landing Vistara Amritsar അമൃത്‌സർ വിസ്‌താര വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്.](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14492043-445-14492043-1645085028254.jpg)
വിസ്‌താര അമൃത്സറിലേക്ക് പറന്ന വിസ്‌താര വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തി
പറന്നുയർന്ന ഉടൻ തന്നെ പൈലറ്റ് തകരാർ കണ്ടെത്തുകയും എയർപോർട്ട് അധികൃതരുമായി ബന്ധപ്പെടുകയും ചെയ്‌തു. ഉടൻ തന്നെ അടിയന്തര അലാറം മുഴക്കി പൊലീസും അഗ്നിശമന സേനയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. രാവിലെ 10.15 ഓടെയാണ് അടിയന്തര ലാൻഡിങ് സംബന്ധിച്ച് തങ്ങൾക്ക് ഫോൺ ലഭിച്ചതെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.