ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മൂടല്‍ മഞ്ഞ് - North India thick fog
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് പ്രദേശങ്ങളില്‍ ദൃശ്യപരത കുറഞ്ഞു.
ചണ്ഡിഗഢ്:തണുത്ത് വിറപ്പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതിശക്തമായ മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത് . മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അമൃസ്തര്‍, പട്യാല, ഗംഗാനഗര്‍, എന്നിവിടങ്ങളില്‍ ദൃശ്യപരത 25 മീറ്ററാണ്. ഡല്‍യില്‍ അത് 500 മീറ്ററാണെന്നും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്‌ച രാവിലെ ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ താപനില 3.1 ഡിഗ്രി സെല്‍ഷ്യസിനും 5.0 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ്.