Mark Antonylyric video released: വിശാല്‍ (Vishal) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'മാര്‍ക് ആന്‍റണി'യിലെ (Mark Antony) ലിറിക്കല്‍ വീഡിയോ ഗാനം റിലീസ് ചെയ്‌തു. ചിത്രത്തിലെ 'കറുപ്പനെ സാമി' (Karuppana Saamy) എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 2.42 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ശത്രുക്കളോട് ഏറ്റുമുട്ടുന്ന വിശാലിന്‍റെ രൗദ്ര ഭാവമാണ് കാണാനാവുക.
അടുത്തിടെ 'മാര്‍ക് ആന്‍റണി'യുടെ ട്രെയിലര്‍ (Mark Antony trailer) പുറത്തിറങ്ങിയിരുന്നു. 'മാര്‍ക് ആന്‍റണിയുടെ ലോകത്തേക്ക് സ്വാഗതം!' -എന്ന വാചകത്തോടു കൂടി ആരംഭിച്ച ട്രെയിലര്‍, പ്രേക്ഷകര്‍ക്ക് പുതുമയാര്‍ന്ന കാഴ്‌ചയാണ് സമ്മാനിച്ചത്. വില്ലനായും ഗ്യാങ്‌സ്‌റ്ററായും അച്ഛനായും മകനായും ഉള്ള വിശാലിന്‍റെ വിവിധ ഗെറ്റപ്പുകള്‍ (Vishal different avatars in Mark Antony) ട്രെയിലറില്‍ ദൃശ്യമായി. ട്രെയിലറില്‍ വിവിധ ഗെറ്റപ്പുകളിലെത്തി താരം പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരുന്നു.
ഒരു പിരീഡ് സയൻസ് ഫിക്ഷൻ ആക്ഷൻ കോമഡി വിഭാഗത്തിലുളള ചിത്രമായാണ് 'മാര്‍ക് ആന്‍റണി' ഒരുക്കിയിരിക്കുന്നത് (Period Science Fiction Action Comedy movie). ട്രെയിലറില്‍ അച്ഛനായും മകനായും ഇരട്ട വേഷത്തില്‍ വിശാല്‍ പ്രത്യക്ഷപ്പെടുന്നു. സിനിമയില്‍ ഗ്യാങ്‌സ്‌റ്ററായി എത്തുന്ന വിശാലിന്‍റെ കഥാപാത്രത്തിന് ഒരു പ്രത്യേകതയുണ്ട്. 'ലേഡീസ് വിഷയത്തില്‍ ഡിസിപ്ലിന്‍ഡ് ആയ ഗ്യാങ്‌സ്‌റ്റര്‍' എന്നാണ് താരത്തിന്‍റെ കഥാപാത്രത്തെ കുറിച്ച് ട്രെയിലറില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
ആദിക് രവിചന്ദ്രന്‍ (Adhik Ravichandran) ആണ് സിനിമയുടെ സംവിധാനം. ചിത്രം സെപ്‌റ്റംബര്‍ 15ന് തിയേറ്ററുകളില്‍ എത്തും (Mark Antony theatre release). തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലാണ് 'മാര്‍ക് ആന്‍റണി' റിലീസിനെത്തുന്നത്.