വിശാഖപട്ടണത്ത് ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തി - Visakhapatnam murder
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരു കുടുംബങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്നു.
![വിശാഖപട്ടണത്ത് ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തി six persons murder in visaka A man killed six members of same family at Visakhapatnam അയൽവാസികൾ തമ്മിലുള്ള തർക്കം അയൽവാസികൾ തമ്മിലുള്ള തർക്കം കൊലപാതകം വിശാഖപട്ടണം വിശാഖപട്ടണം കൊലപാതകം Visakhapatnam Visakhapatnam man killed six members same family Visakhapatnam murder Visakhapatnam murder same family](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11408549-484-11408549-1618458954158.jpg)
അയൽവാസികൾ തമ്മിലുള്ള തർക്കം; വിശാഖപട്ടണത്ത് ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തി
അമരാവതി: അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തി. ബമ്മിഡി രമണ (63), ബമ്മിഡി ഉഷറാണി (35) അല്ലൂരി രമാദേവി (53), നകേത്‌ല അരുണ (37) ബമ്മിഡി ഉദയ് (2), ബമ്മിഡി ഉർവിഷ (6 മാസം പ്രായം) എന്നിവരാണ് കൊല്ലപ്പെട്ടത്. ബറ്റിന അപ്പലരാജു എന്നയാളാണ് ഇവരെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരു കുടുംബങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്നു. പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.