പൂനെ; ബംഗ്ലാദേശിന് എതിരായ ലോകകപ്പ് മത്സരത്തിലെ തകർപ്പൻ സെഞ്ച്വറിയുമായി വിരാട് കോലി കളം നിറഞ്ഞപ്പോൾ ഇന്ത്യയ്ക്ക് അനായാസ ജയം. ബംഗ്ലാദേശിന് എതിരെ 97 പന്തില്‍ 103 റൺസുമായി പുറത്താകാതെ നിന്ന കോലി നാല് സിക്‌സും ആറ് ഫോറും സെഞ്ച്വറിക്ക് അകമ്പടിയാക്കി.
ഇന്നത്തെ കളിയിലെ കേമനും കോലി തന്നെ. കഴിഞ്ഞ മത്സരങ്ങളില്‍ അർധസെഞ്ച്വറിയുമായി ഇന്ത്യൻ ബാറ്റിങിന് കരുത്തുപകർന്ന വിരാട് ഇന്നത്തെ ദിവസം തന്‍റേതാക്കി മാറ്റുകയായിരുന്നു. സിക്‌സ് അടിച്ചാണ് കോലി ബംഗ്ലാദേശിന് എതിരെ തകർപ്പൻ സെഞ്ച്വറി നേടിയത്. ലോകകപ്പിലെ കോലിയുടെ
അടിപൊളി റെക്കോഡുകൾ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റൺസെടുത്ത നാലാമത്തെ താരമായി കോലി മാറി. മഹേല ജയവർധനയെ മറികടന്ന താരം റിക്കി പോണ്ടിങിനും കുമാർ സംഗക്കാരയ്ക്കും സാക്ഷാല്‍ സച്ചിൻ ടെൻഡുല്‍ക്കർക്കും പിന്നില്‍ നാലാമതാണ്. സച്ചിന്‍റെ അക്കൗണ്ടില്‍ 34357 റൺസുണ്ട്. കോലി 26000 റൺസാണ് ഇന്നത്തെ മത്സരത്തിലെ സെഞ്ച്വറി കൊണ്ട് മറികടന്നത്.