മുംബൈ:ഉത്തരാഖണ്ഡിലെ പ്രധാന തീർഥാടന കേന്ദ്രമായ ഋഷികേശ് സന്ദർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമയും. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായാണ് താര ദമ്പതികളുടെ തീർഥാടനം. സ്വാമി ദയാനന്ദഗിരി ആശ്രമം സന്ദർശിച്ച ദമ്പതികളുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്‌തു.
തിങ്കളാഴ്‌ചയാണ് വിരാടും അനുഷ്‌കയും ഋഷികേശിലെത്തിയത്. ദമ്പതികൾ ആശ്രമത്തിലെ പൊതു മതാചാരങ്ങളിൽ പങ്കെടുത്തു. ആശ്രമത്തിലെത്തിയ ഭക്‌തരോടൊപ്പം സെൽഫിക്ക് പോസ് ചെയ്യാനും ഇരുവരും തയ്യാറായി. അടുത്തിടെ മകൾ വാമികയ്‌ക്കൊപ്പം വൃന്ദാവനിലെ ഒരു ആശ്രമത്തിൽ വിരാടും അനുഷ്‌കയും സന്ദർശനം നടത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.