ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്‌റ്റിൽ. കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഗൗതം(23) ആണ് അറസ്‌റ്റിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച സംഭവം; യുവാവ് അറസ്‌റ്റിൽ - Child Marriage Prevention Act
ഒരു വർഷം മുൻപുള്ള വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച സംഭവം; യുവാവ് അറസ്‌റ്റിൽ
സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് യുവാവിനെ അറസ്‌റ്റ് ചെയ്തത്. ഒരു വർഷം മുൻപുള്ള വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീഡിയോ വൈറലായതോടെ ഊട്ടിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് പൊലീസിൽ പരാതി നൽകുകയും തുടർന്ന് ശൈശവ വിവാഹ നിരോധന നിയമപ്രകാരം യുവാവിനെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. പെൺകുട്ടി അച്ഛനോടൊപ്പം നാമക്കലിലാണ് താമസിക്കുന്നത്.