കോയമ്പത്തൂർ (തമിഴ്‌നാട്) :സമൂഹ മാധ്യമങ്ങളിൽ വൈറലായി ആനക്കൂട്ടത്തിന്‍റെ വീഡിയോ. പ്രസവിച്ച് അധികം ദിവസമാകാത്ത ആനക്കുട്ടിയെ സംരക്ഷിച്ച് കൊണ്ടുപോകുന്ന ഒരു കൂട്ടം ആനകളുടെ വീഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്. തന്‍റെ ചെറിയ കാലുകളുമായി കഴിയുന്നത്ര വേഗത്തിൽ ആനക്കൂട്ടത്തിനൊപ്പം ഓടുന്ന കുട്ടിക്കുറുമ്പനാണ് വീഡിയോയിലെ താരം.
'ഇതിലും വലിയ സുരക്ഷ ലോകത്താർക്കും നല്‍കാനാവില്ല', ആനക്കുട്ടിയുമായി ആനക്കൂട്ടത്തിന്‍റെ യാത്ര വൈറലാണ്... - ആനക്കുട്ടിയെ സംരക്ഷിച്ച് കൊണ്ടുപോകുന്ന ആനക്കൂട്ടം
ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് സത്യമംഗലം -കോയമ്പത്തൂർ റോഡിൽ നിന്നുള്ള ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. Z+++ സെക്യൂരിറ്റിയാണ് ആനക്കൂട്ടം കുട്ടിയാനക്ക് ഒരുക്കിയിരിക്കുന്നത് എന്നാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്ന കമന്‍റുകൾ.
കുട്ടിക്കുറുമ്പന് അകമ്പടിയായി ആനക്കൂട്ടത്തിന്‍റെ 'Z+++' സെക്യൂരിറ്റി
സത്യമംഗലം- കോയമ്പത്തൂർ റോഡിൽ നിന്നുള്ളതാണ് ദൃശ്യം. ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് സമൂഹ മാധ്യമങ്ങളിൽ ഈ ദൃശ്യം പങ്കുവെച്ചത്. ഇതിനേക്കാൾ മികച്ച സുരക്ഷ ഭൂമിയിൽ മറ്റാർക്കും ഈ കുട്ടിയാനക്ക് നൽകാൻ കഴിയില്ല. Z+++ സെക്യൂരിറ്റിയാണ് ആനക്കൂട്ടം കുട്ടിയാനക്ക് ഒരുക്കിയിരിക്കുന്നത് എന്നാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്ന കമന്‍റുകൾ.