കേരളം

kerala

ETV Bharat / bharat

രോഗിക്ക് ഗ്ലൂക്കോസ് ഡ്രിപ്പ് ഇട്ടു, കുടിച്ചത് എലി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ദൃശ്യം - രോഗിക്ക് നൽകിയ ഡ്രിപ്പ് കടിച്ച് മുറിച്ച് എലികൾ

ബസ്‌തറിലെ ബലിറാം കശ്യപ് മെമ്മോറിയൽ ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ എലികൾ രോഗികളുടെ ഡ്രിപ്പ് ലൈനുകൾ കടിച്ച് ഗ്ലൂക്കോസ് കുടിക്കുന്ന ദൃശ്യങ്ങൾ രോഗികളുടെ ബന്ധുക്കൾ പകർത്തുകയായിരുന്നു.

Glucose of patients drinking rats in Bastar Medical College  Baliram Kashyap Medical College Bastar viral video  rats are cutting the glucose pipe  രോഗിക്ക് നൽകിയ ഡ്രിപ്പിൽ നിന്നും ഗ്ലൂക്കോസ് കുടിച്ച് എലികൾ  എലികൾ ഗ്ലൂക്കോസ് കുടിക്കുന്ന ദൃശ്യങ്ങൾ  ആശുപത്രിയിൽ എലി ശല്യം  ആശുപത്രി അനാസ്ഥ  രോഗിക്ക് നൽകിയ ഡ്രിപ്പ് കടിച്ച് മുറിച്ച് എലികൾ  ആശുപത്രിയിൽ എലി ശല്യം വീഡിയോ പകർത്തി ബന്ധുക്കൾ
രോഗിക്ക് നൽകിയ ഡ്രിപ്പിൽ നിന്നും ഗ്ലൂക്കോസ് കുടിച്ച് എലികൾ; ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾ

By

Published : Jul 31, 2022, 9:20 AM IST

Updated : Jul 31, 2022, 12:55 PM IST

ബസ്‌തര്‍(ഛത്തീസ്‌ഗഡ്): ആശുപത്രിയിൽ രോഗിക്ക് നൽകിയ ഡ്രിപ്പിൽ നിന്നും ഗ്ലൂക്കോസ് കുടിച്ച് എലികൾ. ഛത്തീസ്‌ഗഡിലെ ബസ്‌തര്‍ ജില്ലയിലെ ജഗദല്‍പൂര്‍ നഗരത്തിലെ ബലിറാം കശ്യപ് മെമ്മോറിയല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. രോഗികളുടെ ഡ്രിപ്പ് ലൈനുകൾ എലികൾ കടിച്ച് മുറിച്ച് ഗ്ലൂക്കോസ് കുടിക്കുന്ന ദൃശ്യങ്ങൾ രോഗിയുടെ ബന്ധുക്കൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.

രോഗിക്ക് നൽകിയ ഡ്രിപ്പിൽ നിന്നും ഗ്ലൂക്കോസ് കുടിച്ച് എലികൾ; ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾ

രോഗിയുടെ ഇടത് കൈയിൽ ഇട്ട ഡ്രിപ്പ് ആശുപത്രിയിലെ സീലിംഗിൽ നിന്നും ഗ്ലൂക്കോസ് ബോട്ടിൽ സ്റ്റാൻഡിലൂടെ ഇറങ്ങിവന്ന എലികൾ കടിച്ചു മുറിക്കുകയും ഗ്ലൂക്കോസ് കുടിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സംഭവത്തെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തിയതിന് ശേഷമേ പ്രതികരിക്കാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ എലി ശല്യം രൂക്ഷമാണെന്നും ഇതിന് പരിഹാരം കണ്ടെത്താൻ ഒരു സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ ടിങ്കു സിൻഹ പറഞ്ഞു.

സംഭവത്തിൽ മെഡിക്കൽ സ്റ്റാഫിന്‍റെ അഭാവത്തെ കുറിച്ചും പരാതി ഉയർന്നു. നിലവില്‍ 120ഓളം സ്റ്റാഫുകള്‍ മാത്രമെ ആശുപത്രിയിൽ ഉള്ളുവെന്നും ഇത് ഉടനെ പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യ മേഖലയിൽ ബസ്‌തർ ജില്ല പിന്നാക്കമാണെന്നത് കണക്കിലെടുത്താണ് ജഗദല്‍പൂരിൽ 700 കോടിയിലധികം രൂപ ചെലവഴിച്ച് മെഡിക്കൽ കോളജ് സ്ഥാപിച്ചത്. ആശുപത്രിയിൽ എത്തുന്ന രോഗികളിൽ ഭൂരിഭാഗവും ആദിവാസികളാണ്. ഇതിന് മുമ്പും ആശുപത്രിയുടെ അനാസ്ഥകൾ ചൂണ്ടിക്കാട്ടി പരാതികൾ ഉയർന്നിട്ടുണ്ട്.

Last Updated : Jul 31, 2022, 12:55 PM IST

ABOUT THE AUTHOR

...view details