കതിഹാർ/ ബിഹാർ :ബൈക്ക് മോഷണം ആരോപിച്ച് യുവാവിന് ആള്‍ക്കൂട്ട മര്‍ദനം. കതിഹാറിലാണ് സുമൻ കുമാർ റായ് എന്ന യുവാവിനെ ഗ്രാമവാസികൾ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അടുത്തിടെ കരൺപൂർ ഭാഗത്ത് നിന്ന് ഒരു ബൈക്ക് മോഷ്ടിക്കപ്പെട്ടിരുന്നു. സുമൻ കുമാർ റായ് ആണ് മോഷ്ടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ട മര്‍ദനം. ഇയാളെ തലകീഴായി കെട്ടിത്തൂക്കി പ്രഹരിക്കുകയായിരുന്നു. മർദിക്കരുതെന്ന് യുവാവ് അഭ്യർഥിച്ചെങ്കിലും ഗ്രാമവാസികൾ ഇയാളുടെ ബോധം മറയുന്നതുവരെ അടിക്കുകയായിരുന്നു.