കേരളം

kerala

ETV Bharat / bharat

അമ്മച്ചൂട് ഇനിയില്ല ; ചേതനയറ്റ ഉടല്‍ കെട്ടിപ്പിടിച്ച് വാവിട്ടുകരഞ്ഞ് കുട്ടിക്കുരങ്ങ്, വിങ്ങലായി വീഡിയോ

അസമിലെ ബൊണ്‍ഗെയിഗാവോണ്‍ ജില്ലയിലെ കക്കോയിജനയില്‍ ഭക്ഷണം അന്വേഷിച്ചിറങ്ങിയ കുരങ്ങ് അമിത വേഗത്തിലെത്തിയ വാഹനം ഇടിച്ചതിനെ തുടര്‍ന്നാണ് ചത്തത്. അമ്മ കുരങ്ങിനെ, ഉണര്‍ത്താന്‍ ശ്രമിക്കുന്ന രണ്ട് മാസം മാത്രം പ്രായമുള്ള കുട്ടിക്കുരങ്ങിന്‍റെ ദൃശ്യം ആരുടെയും കരളലിയിക്കും

viral video of baby golden langur  golden langur tries to wake up mother  assam viral video of baby moneky  monkey road accident  golden langur  emotional video of monkey  latest national news  latest news in assam  latest news today  കുട്ടിക്കുരങ്ങന്‍  വാവിട്ട് കരഞ്ഞ് കുട്ടിക്കുരങ്ങന്‍  കുട്ടിക്കുരങ്ങന്‍റെ ദൃശ്യങ്ങളാണ്  ആസം  ഗീസ് ഗോള്‍ഡണ്‍ ലാന്‍ഗൂര്‍  വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സഞ്ജിബ് ഗോഹിൻ  വൈറലായ കുരങ്ങിന്‍റെ വീഡിയോ  അമ്മ കുരങ്ങിനെ നോക്കി വാവിട്ട് കരയുന്ന കുരങ്ങന്‍  ആസം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
'വിട്ട് അകന്നത് പ്രാണനാണ്'; അമ്മയുടെ മൃതദേഹം കെട്ടിപ്പിടിച്ച് വാവിട്ട് കരഞ്ഞ് കുട്ടിക്കുരങ്ങന്‍, വിങ്ങലായി വീഡിയോ

By

Published : Feb 25, 2023, 8:28 PM IST

അമ്മച്ചൂട് ഇനിയില്ല ; ചേതനയറ്റ ഉടല്‍ കെട്ടിപ്പിടിച്ച് വാവിട്ടുകരഞ്ഞ് കുട്ടിക്കുരങ്ങ്, വിങ്ങലായി വീഡിയോ

ദിസ്‌പൂര്‍(അസം) :റോഡില്‍ ചേതനയറ്റ് കിടക്കുന്ന അമ്മയെ പുണര്‍ന്ന്, ആള്‍ക്കൂട്ടത്തെ ദയനീയമായി നോക്കി, രണ്ട് മാസം മാത്രം പ്രായമുള്ള കുട്ടിക്കുരങ്ങ് വാവിട്ട് കരയുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഹൃദയഭേദകമായ ദൃശ്യം ഏവരുടെയും കണ്ണ് നനയിക്കും. അസമിലെ ബൊണ്‍ഗെയിഗാവോണ്‍ ജില്ലയിലെ കക്കോയിജനയില്‍ ഭക്ഷണം അന്വേഷിച്ചിറങ്ങിയ ഗീസ് ഗോള്‍ഡണ്‍ ലാന്‍ഗൂര്‍ ഇനത്തില്‍പ്പെട്ട കുരങ്ങ് അമിത വേഗത്തിലെത്തിയ വാഹനം ഇടിച്ചാണ് ചത്തത്.

ഹൃദയഭേദകമായ കാഴ്‌ച :വംശനാശ ഭീഷണി നേരിടുന്ന ഗീസ് ഗോള്‍ഡണ്‍ ലാന്‍ഗൂര്‍ വര്‍ഗത്തില്‍പ്പെട്ട കുരങ്ങുകള്‍ പടിഞ്ഞാറന്‍ അസമിലും ഭൂട്ടാനിലെ മല അടിവാരങ്ങളിലും മാത്രം കാണപ്പെടുന്നവയാണ്. ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ അമ്മക്കുരങ്ങ് തല്‍ക്ഷണം ചാവുകയായിരുന്നു.

നടുറോഡില്‍ അനക്കമില്ലാതെ കിടക്കുന്ന അമ്മ കുരങ്ങിനെ ഉണര്‍ത്താന്‍ കുട്ടിക്കുരങ്ങന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍. ഇനി തിരിച്ചുവരില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍, കുരങ്ങ്‍ അമ്മയെ കെട്ടിപ്പിടിച്ച് കൂടിനില്‍ക്കുന്ന ആളുകളെ നോക്കി വാവിട്ട് കരയുന്നു. കുട്ടിക്കുരങ്ങിന്‍റെ കരച്ചില്‍ സഹിക്കാന്‍ കഴിയാതെ ആളുകള്‍ അതിനെ സുരക്ഷിത സ്ഥലത്തേയ്‌ക്ക് മാറ്റി.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഗീസ് ഗോള്‍ഡണ്‍ ലാന്‍ഗൂര്‍ വര്‍ഗത്തില്‍പ്പെട്ട കുരങ്ങ് വാഹനാപകടത്തില്‍ ചാവുന്ന രണ്ടാം സംഭവമാണിത്. കഴിഞ്ഞ ബുധനാഴ്‌ചയാണ്(23.02.2023) കോക്രജാര്‍ ജില്ലയിലുണ്ടായ മറ്റൊരു വാഹനാപകടത്തില്‍ ഇതേ വര്‍ഗത്തില്‍പ്പെട്ട ആണ്‍കുരങ്ങ് ചത്തത്. ദേശീയപാതയുടെ നാലുവരിപ്പാത നിര്‍മാണത്തിനായി നിരവധി മരങ്ങള്‍ മുറിച്ചുമാറ്റിയത് മൂലം കുരങ്ങുകളുടെ സഞ്ചാരത്തിന് തടസമുണ്ടാവുകയും ഇവ ഭക്ഷണത്തിനായി റോഡുകളിലേക്ക് ഇറങ്ങുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിരിക്കുകയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

അപകടങ്ങള്‍ ഒഴിവാക്കാന്‍ പരിഹാര മാര്‍ഗങ്ങള്‍ വേണം :ഇത്തരം ദുര്‍ബല പ്രദേശങ്ങളില്‍ കൃത്രിമ സഞ്ചാര മാര്‍ഗങ്ങള്‍ വന്യജീവികള്‍ക്കായി നിര്‍മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഇതര സംഘടനയായ പ്രൈം റിസര്‍ച്ച് സെന്‍റര്‍ അധികൃതരെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന്, കൃത്രിമ സഞ്ചാര പാത നിര്‍മിച്ച് നല്‍കാന്‍ അനുമതി ലഭിച്ചതായി എന്‍ജിഒയുടെ സ്ഥാപകനായ ജിഹോസുവോ ബിശ്വാസ് പറഞ്ഞു. അതേസമയം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ മുന്‍നിര്‍ത്തി, ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന ആവശ്യം മൃഗസ്‌നേഹികള്‍ ഉന്നയിക്കുന്നു.

'ചത്തുകിടക്കുന്ന അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുട്ടിക്കുരങ്ങിന്‍റെ ദൃശ്യം വേദനിപ്പിക്കുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. മരങ്ങള്‍ നിരന്തരം വെട്ടിമുറിക്കുന്നത് മൂലമാണ് മൃഗങ്ങള്‍ തങ്ങളുടെ ആവാസവ്യവസ്ഥയില്‍ നിന്നും ഭക്ഷണം അന്വേഷിച്ച് ജനവാസ മേഖലയില്‍ എത്തുന്നതെന്ന്' വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സഞ്ജീബ് ഗോഹിൻ ബറുവ പറഞ്ഞു.

വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ മൃഗങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ബദൽ ക്രമീകരണങ്ങൾ നടത്തണമെന്നും മൃഗസ്‌നേഹികള്‍ ആവശ്യപ്പെടുന്നു.

ABOUT THE AUTHOR

...view details