റായ്‌പൂര്‍: പാട്ടുപാടാന്‍ ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാവില്ല. അതിന്, പ്രത്യേക സമയമോ സന്ദര്‍ഭമോ നമ്മളില്‍ പലരും നോക്കാറില്ല. കുളിമുറിയിലെ 'സംഗീത കച്ചേരി' മുതല്‍ പൊതുയിടങ്ങളിലെ മൂളിപ്പാട്ട് വരെയായി അങ്ങനെയങ്ങനെ. എന്നാല്‍ 'അതിനൊക്കെ ഒരു പരിധിയില്ലേ' എന്ന് ചോദിച്ചുപോകുന്ന സംഭവമാണ് ചത്തീസ്‌ഗഡിലെ റായ്‌പുരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായത്.
Viral Video| തലച്ചോര്‍ ശസ്‌ത്രക്രിയയ്‌ക്കിടെ രോഗിയുടെ അസല്‍ 'ഗസല്‍ കച്ചേരി'; അമ്പരപ്പോടെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ ഇവിടെ പാട്ടുകാരന്‍ ഓപറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ച രോഗിയാണ്. തലയോട്ടി തുറന്നുവച്ച് ശസ്‌ത്രക്രിയ നടന്നുകൊണ്ടിരിക്കെ രോഗി ഗാനം ആലപിക്കുകയാണ്. അതും ഗുലാം അലിയുടെ നല്ല അസല്‍ ഗസല്‍. "ഹംഗാമ ക്യോൻ ബാപ്ര രഹേ ഹോ? തോഡി സി ജോ പി ലി ഹേൻ, തക തോ നഹി മാരാ, ചോരി തോ നഹി കി ഹേൻ, തോഡി സി ജോ പി ലി ഹേൻ," എന്നതായിരുന്നു വരികള്‍.
'വരികള്‍ യാതൃശ്ചികമോ?':''നീ എന്തിനാണ് ബഹളം വയ്ക്കുന്നത്? ഞാൻ അൽപ്പം കുടിച്ചതല്ലേയുള്ളൂ...കൊല്ലുകയോ മോഷ്‌ടിക്കുകയോ ഒന്നും ചെയ്‌തില്ലല്ലോ, ഞാൻ അൽപ്പം കുടിച്ചതല്ലേ ഉള്ളൂ...'' എന്നതാണ് വരികളുടെ അര്‍ഥം. എന്തായാലും, തലച്ചോര്‍ ശസ്‌ത്രക്രിയയ്‌ക്കിടെ അബോധാവസ്ഥയില്‍ കിടക്കുന്നതിന് പകരം ഗസല്‍ പാടുന്ന രോഗിയുടെ ദൃശ്യം സൂപ്പര്‍ ഹിറ്റാണ്. ഓപറേഷന്‍ തിയേറ്ററിലെ 'ഗസല്‍ കച്ചേരി' സോഷ്യല്‍ മീഡിയ അമ്പരപ്പോടെയാണ് ഏറ്റെടുത്തത്.
ഈ വരികള്‍ തന്നെ പാടാന്‍ തെരഞ്ഞെടുത്തതും നെറ്റിസണ്‍സില്‍ കൗതുകമുണര്‍ത്തി. ഇതിഹാസ ഗായകന്‍റെ ഹിറ്റ് ഗസൽ ശസ്‌ത്രക്രിയയുടെ ആശങ്കയിൽ നിന്ന് രോഗിയെ ആശ്വസിപ്പിച്ചതായി തോന്നുന്നുവെന്ന് ആളുകള്‍ പറയുന്നു. ശസ്‌ത്രക്രിയ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ ഓപറേഷന്‍ തിയേറ്ററിലെ മോണിറ്ററിൽ വ്യക്തമാണ്. തലയോട്ടി തുറന്ന് കിടക്കുന്നത് സ്‌ക്രീനില്‍ കാണാം. ശസ്‌ത്രക്രിയ സംഘാംഗമാണ് വീഡിയോ പകര്‍ത്തിയത്.