ഇംഫാല്‍: മണിപ്പൂരില്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങള്‍. വാങ്‌ജിങ് തെന്ത മണ്ഡലത്തിലെ വാങ്‌ജിങ് വാങ്‌ഖേയിൽ ശനിയാഴ്‌ച പുലർച്ചെ ആയുധധാരികളായ അക്രമികൾ ബിജെപി പ്രവർത്തകനെ വെടിവച്ചുകൊന്നു. ലീമാപോക്‌പാം അമുബ സിങ് (25) എന്നയാളാണ് കൊല്ലപ്പെട്ടത്.
ലീമാപോക്‌പാം അമുബ സിങിന് വയറ്റില്‍ മൂന്ന് തവണ വെടിയേറ്റു. ഇയാളെ ഇംഫാലിലെ രാജ് മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാങ്‌ജിങ് തെന്ത നിയോജക മണ്ഡലത്തിലെ തെന്തയിൽ വെള്ളിയാഴ്‌ച രാത്രി രാകേഷ് നൗറെം എന്നയാളുടെ വീട് അജ്ഞാതർ കത്തിച്ചു.