ഭോപ്പാൽ:ശ്രീരാമ നവമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലും സംഘര്‍ഷം. ഖാർഗോണിൽ കർഫ്യു ഏര്‍പെടുത്തി. വർഗീയ ലഹളകളുണ്ടാകാതിരിക്കാൻ ഇവിടെ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. തലാബ് ചൗക്ക് പ്രദേശത്തുനിന്ന് ഘോഷയാത്ര ആരംഭിച്ചതിന് പിന്നാലെ കല്ലേറുണ്ടായതായി അഡിഷനൽ കലക്ടർ എസ്.എസ്. മുജാൽദെ അറിയിച്ചു.
രാമനവമി ഘോഷയാത്രയ്ക്കിടെ മധ്യപ്രദേശില്‍ സംഘര്‍ഷം - രാമനവമി ആഘോഷത്തിനിടെ വർഗീയ കലാപം കർഫ്യൂ ഏർപ്പെടുത്തി പൊലീസ്
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്
രാമനവമി ആഘോഷത്തിനിടെ വർഗീയ കലാപം: കർഫ്യൂ ഏർപ്പെടുത്തി പൊലീസ്
ഉച്ചഭാഷിണിയിൽ പാട്ടുവച്ചതിന്‍റെ പേരിലും സംഘർഷമുണ്ടായി. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കല്ലെറിഞ്ഞതിന് പുറമേ പ്രദേശത്തെ വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു. അക്രമി സംഘത്തെ നേരിടുന്നതിനിടെ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.