കേരളം

kerala

ETV Bharat / bharat

15 കാരിയെ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു ; മൂന്ന് പേര്‍ അറസ്റ്റില്‍ - തമിഴ്നാട്ടില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

കേസില്‍ മൂന്ന് പേരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള ഏഴ് പേര്‍ക്കായി ലുക്ക്ഔട്ട് നോട്ടിസ്

Villupuram Minor girl gang raped  Minor girl gang raped by cousin and his friends held  തമിഴ്നാട്ടില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു  വില്ലുപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു
15 കാരിയെ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

By

Published : Mar 31, 2022, 7:33 PM IST

തമിഴ്‌നാട് : 15 കാരിയെ ബന്ധുവും ഒമ്പത് സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. വില്ലുപുരത്താണ് സംഭവം. കേസില്‍ മൂന്ന് പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള ഏഴ് പേര്‍ക്കായി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. സ്കൂള്‍ അധികൃതരാണ് പീഡനവിവരം പൊലീസിനെ അറിയിച്ചത്.

സ്കൂള്‍ വിദ്യാര്‍ഥിനിയായ കുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത കണ്ട ക്ലാസ് ടീച്ചര്‍ സംസാരിച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടി സര്‍ക്കാര്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ബന്ധുവിന്‍റെ മകനാണ് പീഡിപ്പിച്ചതെന്നാണ് വിവരം.

Also Read: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊന്നു ; മൂന്ന് പേർ പിടിയിൽ

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്തായിരുന്നു പീഡനം. ബന്ധുവിന്‍റെ ഒമ്പത് സുഹൃത്തുക്കളും തന്നെ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞ ടീച്ചര്‍ സ്കൂള്‍ പ്രിന്‍സിപ്പലിനേയും പിന്നീട് വിദ്യാഭ്യാസ വകുപ്പിനേയും വിവരം അറിയിക്കുകയായിരുന്നു.

കുട്ടിയെ മണ്ടിയമ്പാക്കം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വില്ലുപുരം ഓള്‍ വിമന്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. എഴ് പേര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടിസ്.

For All Latest Updates

ABOUT THE AUTHOR

...view details