ഹവേരി: കർണാടകയിൽ 16കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിയെ അർധനഗ്നനാക്കി പരേഡ് നടത്തി ഗ്രാമവാസികൾ. കർണാടകയിലെ ഹവേരി ജില്ലയിലെ ഹിരേകെരൂർ താലൂക്കിലെ ഗ്രാമത്തിലാണ് പീഡനക്കേസ് പ്രതിയെ വാഹനത്തിനു മുകളിൽ നിർത്തി ഗ്രാമവാസികൾ പരേഡ് നടത്തിയത്. ഏപ്രിൽ 21നായിരുന്നു സംഭവം.
video: പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ അർധനഗ്നനാക്കി പരേഡ് നടത്തി ഗ്രാമവാസികൾ - കർണാടക പീഡനക്കേസ് പ്രതിയെ പരേഡ് നടത്തി ഗ്രാമവാസികൾ
സംഭവം കർണാടകയിലെ ഹവേരി ജില്ലയിൽ; ഗ്രാമവാസികൾക്കെതിരെ പരാതി നൽകി പ്രതിയുടെ പിതാവ്
![video: പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ അർധനഗ്നനാക്കി പരേഡ് നടത്തി ഗ്രാമവാസികൾ Villagers paraded accused in Sexual harassment case Sexual harassment against 16 year old girl villagers paraded the rape accused half naked പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം പ്രതിയെ അർധനഗ്നനാക്കി പരേഡ് നടത്തി ഗ്രാമവാസികൾ കർണാടക പീഡനക്കേസ് പ്രതിയെ പരേഡ് നടത്തി ഗ്രാമവാസികൾ ഹവേരി 16കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിക്ക് ശിക്ഷ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15102879-thumbnail-3x2-uauj.jpg)
പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ അർധനഗ്നനാക്കി പരേഡ് നടത്തി ഗ്രാമവാസികൾ
16കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിയെ അർധനഗ്നനാക്കി പരേഡ് നടത്തി ഗ്രാമവാസികൾ
പ്രതിയെ ഗ്രാമവാസികൾ ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചുവെന്ന് യുവാവിന്‍റെ പിതാവ് ആരോപിച്ചു. സംഭവത്തിൽ പ്രതിയുടെ പിതാവ് 11 പേർക്കെതിരെ പരാതി നൽകിയതായും പൊലീസ് പറയുന്നു. പീഡനക്കേസ് പ്രതിയായ യുവാവിനെ പൊലീസ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. യുവാവിനെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരേഡ് നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.