കേരളം

kerala

ETV Bharat / bharat

ബിഹാറില്‍ മുഖ്യമന്ത്രിയെ കാണാന്‍ തിരക്ക്; അഞ്ച്‌ ഏക്കര്‍ കൃഷിയിടം നശിച്ചു

വിള നശിച്ചതിന്‌ നഷ്ടപരിഹാരം നല്‍കുമെന്ന് ഭഗല്‍പൂര്‍ ഡിഎം ഉറപ്പ് നല്‍കി.

Five acres of crop destroyed in thana Bihpur  Villagers destroyed crop in thana Bihpur  bhagalpur dm  cm nitish kumar  ബിഹാറില്‍ മുഖ്യമന്ത്രിയെ കാണാന്‍ തിരക്ക്  ബിഹാറില്‍ അഞ്ച്‌ ഏക്കര്‍ കൃഷിയിടം നശിച്ചു  മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍
ബിഹാറില്‍ മുഖ്യമന്ത്രിയെ കാണാന്‍ തിരക്ക്; അഞ്ച്‌ ഏക്കര്‍ കൃഷിയിടം നശിച്ചു

By

Published : Dec 22, 2020, 1:12 PM IST

പട്‌ന: ബിഹാറിലെ ഭഗല്‍പൂരില്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ നേരില്‍ കാണാന്‍ ആളുകള്‍ ഓടിയത് കൃഷിയിടത്തിലൂടെ. ഇതേ തുടർന്ന് അഞ്ചേക്കറോളം കൃഷിയിടം നശിച്ചതായി പരാതി. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൃഷിനാശം സംഭവിച്ചതിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഭഗല്‍പൂര്‍ ഡിഎം പ്രണബ്‌ കുമാര്‍ അറിയിച്ചു.

മൂവായിരത്തോളം വർഷങ്ങൾ പഴക്കമുള്ള ഒരു പുരാതന നാഗരികതയുടെ അവശിഷ്ടങ്ങൾ നിരീക്ഷിക്കാൻ ജില്ലയിലെത്തിയതായിരുന്നു മുഖ്യമന്ത്രി. നാശനഷ്ടം കണക്കിലെടുത്ത് കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്നും പരിശോധനയില്‍ അഞ്ച്‌ ഏക്കര്‍ കൃഷിയിടം നശിച്ചതായി കണ്ടെത്തിയെന്നും ഡിഎം പ്രണബ്‌ കുമാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷകരും രംഗത്തെത്തിയിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details