ബെംഗലൂരു: ഗ്രാമവാസികള്‍ക്കും ടോള്‍ പിരിവ് നിര്‍ബന്ധമാക്കിയതോടെ ഹെജമഡിയിലെ ദേശീയപാത ടോള്‍ ഗേറ്റിന് സമാന്തരമായി റോഡ് നിര്‍മിച്ച് ഗ്രാമപഞ്ചായത്ത്. തങ്ങളുടെ വാഹനങ്ങള്‍ക്കും സ്കൂള്‍ ബസുകള്‍ക്കും ഇളവ് നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യം നവയുഗ ഉഡുപ്പി ടോള്‍വേ പ്രൈവറ്റ് ലിമിറ്റഡ് നിഷേധിച്ചതോടെയാണ് പഞ്ചായത്തിന്‍റെ നടപടി.
ടോള്‍ ഒഴിവാക്കാന്‍ സമാന്തര റോഡ് നിര്‍മിച്ച് ഗ്രാമപഞ്ചായത്ത്
തങ്ങളുടെ വാഹനങ്ങളെയും സ്കൂള്‍ ബസുകളെയും ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് ടോള്‍ ഗേറ്റ് അധികൃതര്‍ പ്രതികരിക്കാതിരുന്നതോടെ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സമാന്തര റോഡ് നിര്‍മിച്ച് വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു.
ടോള്‍ ഒഴിവാക്കാന്‍ സമാന്തര റോഡ്
പ്രസിഡന്‍റ് പ്രാണേഷ് ഹെജമഡിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 30ന് റോഡ് നിര്‍മിച്ചതോടെ ഹെജമഡിക്കൊപ്പം കോടി പഞ്ചായത്തിലേക്കും ടോള്‍ നല്‍കാതെ വാഹനങ്ങള്‍ക്ക് പ്രവേശനം ലഭിച്ചു. ഇതിന് പിന്നാലെ പഞ്ചായത്തില്‍ താമസിക്കുന്നവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ ടോള്‍ അധികൃതര്‍ സമ്മതിച്ചു. ചെറിയ വാഹനങ്ങള്‍ക്കും കാറുകള്‍ക്കും സ്വകാര്യ-സ്കൂള്‍ ബസുകള്‍ക്കുമാണ് ഇളവ് ലഭിച്ചത്.
Last Updated : Apr 8, 2021, 7:06 PM IST