ഹൈദരാബാദ്:ചിയാൻ വിക്രം- പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന തങ്കലാൻ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്ത് വിട്ട് നിർമാതാക്കൾ. വിക്രം തന്നെയാണ് സിനിമയുടെ റിലീസ് തീയതിയും ടീസർ തീയതിയും എക്‌സിലൂടെ പങ്കുവച്ചത് (Vikram's Thangalaan Gets Release Date). കോലാർ സ്വർണ ഘനിയിൽ (കെജിഎഫ്) നടന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള രസകരമായ കഥയാണ് തങ്കലാനിലൂടെ പറയുന്നത്.
റിലീസ് തീയതി പുറത്ത് വിട്ടതോടെ ആരാധകർ ഏറെ പ്രതിക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. 'പറയാനും വിലമതിക്കാനും കാത്തിരിക്കുന്ന ഒരു പഴയ കാലഘട്ടത്തിന്‍റെ തീപ്പൊരി കഥ. തങ്കാലൻ ടീസർ നവംബർ 1-ന് പുറത്തിറങ്ങും, 2024 ജനുവരി 26-ന്, തങ്കാലൻ ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക്'- ചിയാൻ വിക്രം എക്‌സിലൂടെ കുറിച്ചു.
ALSO READ:Vikram Dhruva Natchathiram Trailer : കാത്തിരിപ്പ് വെറുതെയായില്ല; കോരിത്തരിപ്പിച്ച് വിക്രത്തിന്‍റെ 'ധ്രുവനച്ചത്തിരം' ട്രെയിലർ
അതേസമയം പാ രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത് തമിഴ് പ്രഭയാണ്. വിക്രമിനെ കൂടാതെ ചിത്രത്തിൽ മാളവിക മോഹനൻ, പാർവതി തിരുവോത്ത്, പശുപതി, ഡാനിയൽ കാൽടാഗിറോൺ, ഹരികൃഷ്‌ണൻ എന്നിവരടങ്ങുന്ന ഒരു വമ്പൻ താരനിര തന്നെയുണ്ട്.
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിവി പ്രകാശ് കുമാറാണ്. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർകെ എഡിറ്റിങ്ങും നിർവഹിക്കുന്നു. കെഇ നീലം പ്രൊഡക്ഷൻസിന്‍റെയും സ്‌റ്റുഡിയോ ഗ്രീനിന്‍റെയും ബാനറിൽ ജ്ഞാനവേൽരാജയും ചേർന്നാണ് ചിത്രം നിർമിച്ചത്.
ALSO READ:Dhruva Natchathiram Censor Details : ധ്രുവനച്ചത്തിരത്തിന് 11 കട്ടുകള്‍ ; വിക്രം ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി
അതേസമയം 'തങ്കലാൻ' ചിത്രീകരണത്തിനിടെ നടൻ ചിയാൻ വിക്രത്തിന് പരിക്കേറ്റിരുന്നു. താരത്തിന്‍റെ വാരിയെല്ലിന് ഒടിവ് സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ഇതേ തുടർന്ന് ചിത്രീകരണത്തിൽ നിന്ന് കുറച്ചു നാളത്തേക്ക് വിക്രം വിട്ടുനിന്നിരുന്നു. എന്നാൽ ചിത്രത്തിനായി വിക്രം ശരീരഭാരം കുറച്ചതും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.
മണിരത്‌നത്തിന്‍റെ ഹിറ്റു ചിത്രമായ പൊന്നിയിൻ സെൽവന്‍റെ ഒന്ന്, രണ്ട് ഭാഗങ്ങളിൽ നടൻ വിക്രം പ്രേക്ഷകരെ വിസ്‌മയിപ്പിച്ചിരുന്നു. കബാലി, കാല, സാർപ്പട്ട പരമ്പരൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി പേരുകേട്ട സംവിധായകനാണ് പാ രഞ്ജിത്ത്. 'നച്ചത്തിരം നഗർകിറത്' എന്ന ചിത്രത്തിന് ശേഷമാണ് പാ രഞ്ജിത് തങ്കലാന്‍ സംവിധാനം ചെയ്യുന്നത്. തങ്കലാൻ തമിഴ്, തെലുഗു, മലയാളം, കന്നഡ, ഹിന്ദി എന്നിവയുൾപ്പെടെയുളള ഭാഷകളിൽ പുറത്തിറങ്ങും.
ALSO READ:ഡോണ്‍ ആയി ജോണ്‍; തരംഗമായി ധ്രുവനച്ചത്തിരം പുതിയ ഗാനം
ധ്രുവനച്ചത്തിരം ട്രെയിലർ:ചിയാൻ വിക്രമിനെ നായകനാകി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'ധ്രുവനച്ചത്തിരം' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി (Vikram Dhruva Natchathiram Trailer). പ്രേക്ഷകർക്കരികിലേക്ക് നവംബർ 24ന് ദീപാവലി റിലീസായി 'ധ്രുവനച്ചത്തിരം' എത്തും. പല കാരണങ്ങളാല്‍ നീണ്ടുപോയ ഈ സിനിമ അഞ്ച് വർഷത്തിലേറെ സമയം എടുത്താണ് ഗൗതം വാസുദേവ് മേനോൻ പൂർത്തിയാക്കിയത്.