വിജയവാഡ (ആന്ധ്രാപ്രദേശ്):സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നുള്ള ഒരു സ്വിഗ്ഗി ജീവനക്കാരന്‍റെ ദൃശ്യങ്ങള്‍. മഴയത്ത് ട്രാഫിക് സിഗ്നല്‍ കാത്തു നില്‍ക്കുന്ന സ്വിഗ്ഗി ഡെലിവറി ജീവനക്കാരനെ വീഡിയോയില്‍ കാണാം. നനയാതിരിക്കാന്‍ കുടയോ റെയിന്‍ കോട്ടോ അയാളുടെ കൈവശമില്ല.
ജീവിക്കാന്‍ മഴ നനഞ്ഞും ജോലി, കണ്ണീരണിയിക്കും ഈ സ്വിഗ്ഗി ജീവനക്കാരന്‍റെ ദൃശ്യം - വിജയവാഡയിലെ വൈറല്‍ സ്വിഗ്ഗി ജീവനക്കാന്‍
മഴ നനഞ്ഞ് ജോലി ചെയ്യുന്ന ജീവനക്കാരന്‍റെ വീഡിയോ വൈറലായതോടെ പ്രതികരണവുമായി സ്വിഗ്ഗി രംഗത്തു വന്നു.
ജീവിക്കാന്‍ മഴ നനഞ്ഞും ജോലി, കണ്ണീരണിയിക്കും ഈ സ്വിഗ്ഗി ജീവനക്കാരന്‍റെ ദൃശ്യം
ഉപജീവനത്തിനായി മഴ നനഞ്ഞ് ജോലി ചെയ്യുകയാണ് അയാള്‍. മഴ നനഞ്ഞ് ജോലി ചെയ്യുന്ന അദ്ദേഹത്തിന്‍റെ വീഡിയോ സ്വിഗ്ഗിയെ ടാഗ് ചെയ്‌ത് ഐപിഎസ് ഓഫീസർ ദിനേഷ് കബ്ര പങ്കുവച്ചു. വീഡിയോ വൈറലായതിന് പിന്നാലെ, ഡെലിവറി ജീവനക്കാര്‍ക്ക് റിഫ്ലക്റ്റീവ് റെയിൻ പ്രൂഫ് ജാക്കറ്റുകളും വാട്ടർപ്രൂഫ് ബാഗുകളും വിതരണം ചെയ്യുമെന്ന് സ്വിഗ്ഗി അറിയിച്ചു.
തങ്ങളുടെ ജീവനക്കാരുടെ കഠിനാധ്വാനം തങ്ങള്‍ വിലമതിക്കുന്നെവെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും സ്വിഗ്ഗി അറിയിച്ചു.