വിജയവാഡ: വിജയവാഡ സിറ്റി മേയർ രായന ഭാഗ്യലക്ഷ്‌മി കഴിഞ്ഞദിവസം തങ്ങൾക്കയച്ച കത്ത് കണ്ട് ഞെട്ടിയിരിക്കുകയാണ് നഗരത്തിലെ തിയേറ്റർ ഉടമകൾ. പുതിയ സിനിമകളുടെ റിലീസിന്‍റെ ആദ്യ ദിവസം ഓരോ ഷോയ്‌ക്കും 100 ടിക്കറ്റുകൾ വീതം മേയറുടെ ചേമ്പറിലേക്ക് അയക്കണമെന്ന് അറിയിച്ചായിരുന്നു കത്ത്.
'100 ടിക്കറ്റുകൾ ചേമ്പറിലെത്തണം'; വിജയവാഡയിലെ തിയേറ്റർ ഉടമകൾക്ക് മേയറുടെ കത്ത് - വിജയവാഡ സിറ്റി മേയർ രായന ഭാഗ്യലക്ഷ്‌മി
പുതിയ സിനിമകളുടെ റിലീസിന്‍റെ ആദ്യ ദിവസം ഓരോ ഷോയ്‌ക്കും 100 ടിക്കറ്റുകൾ വീതം ചേമ്പറിൽ എത്തിക്കണമെന്നാണ് മേയറുടെ നിർദ്ദേശം
'100 ടിക്കറ്റുകൾ ചേമ്പറിലെത്തണം'; വിജയവാഡയിലെ തിയേറ്റർ ഉടമകൾക്ക് നിർദേശവുമായി മേയർ
പാർട്ടി നേതാക്കളും വാർഡ് കോർപ്പറേറ്റർമാരും സിനിമാ ടിക്കറ്റ് ആവശ്യപ്പെടുന്നുണ്ടെന്നും അതിനാൽ ടിക്കറ്റ് എത്തിക്കണമെന്നും കത്തിൽ പറയുന്നു. നൽകുന്ന ടിക്കറ്റിന് പണം നൽകുമെന്നും ഉടമകൾക്ക് മേയർ ഉറപ്പു നൽകുന്നുണ്ട്. അടുത്ത പുതിയ റിലീസുകൾ മുതൽ ഈ പദ്ധതി നടപ്പിലാക്കണമെന്ന് നഗരത്തിലെ എല്ലാ മൾട്ടിപ്ലക്‌സുൾക്കും നിർദേശവും കത്തിലൂടെ നൽകിയിട്ടുണ്ട്.
ALSO READ:യുപി തെരഞ്ഞെടുപ്പ്; ജനവിധി മാനിക്കുന്നുവെന്ന് അസദുദ്ദീൻ ഉവൈസി