ചെന്നൈ: വിജയ് സേതുപതി ജാതീയാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്‌ത് സെയ്‌താപേട്ട് സ്വദേശി മഹാഗാന്ധി. ചികിത്സക്കായി പോകുമ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് സംഭവം നടന്നതെന്ന് ഹർജിക്കാരൻ പറയുന്നു. വിമാനത്താവളത്തിൽ വച്ച് വിജയ് സേതുപതിയെ താൻ കണ്ടിരുന്നു.
സിനിമ മേഖലയിലെ അദ്ദേഹത്തിന്‍റെ നേട്ടങ്ങളെ അഭിനന്ദിച്ചുവെങ്കിലും അഭിനന്ദനം നിരസിക്കുകയാണുണ്ടായത്. തുടർന്ന് ജാതീയധിക്ഷേപം നടത്തുകയും താരത്തിന്‍റെ മാനേജർ ജോൺസൺ തന്നെ ആക്രമിക്കുകയും ചെയ്‌തുവെന്നും മഹാ ഗാന്ധി നൽകിയ ഹർജിയിൽ പറയുന്നു.