കേരളം

kerala

By

Published : Jul 14, 2023, 4:18 PM IST

ETV Bharat / bharat

Vijay| വിദ്യാര്‍ഥികള്‍ക്കായി ദളപതി വിജയ് പായിലകം പദ്ധതി; തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കും

ദളപതി വിജയ് പായിലകം പദ്ധതി നടപ്പിലാക്കാനൊരുങ്ങി വിജയ്‌യുടെ മക്കൾ ഇയക്കം. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കെ കാമരാജിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് പദ്ധതി ആരംഭിക്കുന്നത്.

Thalapathy Vijay Payilagam  Makkal Iyakkam officially starts the project  ദളപതി വിജയ് പായിലകം പദ്ധതി  ദളപതി വിജയ് പായിലകം  വിദ്യാര്‍ഥികള്‍ക്കായി ദളപതി വിജയ് പായിലകം പദ്ധതി  വിജയ്‌യുടെ മക്കൾ ഇയക്കം  തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കെ കാമരാജ്  Former Chief Minister of Tamil Nadu K Kamaraj  Vijay  Vijay Makkal Iyakkam  Thalapathy Vijay  വിജയ് മക്കൾ ഇയക്കം  Payilagam  K Kamaraj Birthday  Education Development Day  വിദ്യാഭ്യാസ വികസന ദിനം  Dr BR Ambedkar
വിദ്യാര്‍ഥികള്‍ക്കായി ദളപതി വിജയ് പായിലകം പദ്ധതി

ചെന്നൈ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ദളപതി വിജയ്‌യുടെ Thalapathy Vijay സംഘടനയാണ് വിജയ് മക്കൾ ഇയക്കം Vijay Makkal Iyakkam. രക്തദാനം, നേത്രദാനം എന്ന വിഴിയാഗം, കുഞ്ഞുങ്ങൾക്ക് സൗജന്യ മരുന്ന്, പാൽ, മുട്ട, ബണ്ണ് തുടങ്ങി നിരവധി സേവനങ്ങൾ ഈ സംഘടന നടപ്പിലാക്കി വരുന്നു. ഇപ്പോഴിതാ വിജയ്‌ മക്കള്‍ ഇയക്കം ഒരു പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ദളപതി വിജയ് പായിലകം Thalapathy Vijay Payilagam എന്ന പേരില്‍ വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘടന. പായിലകം Payilagam എന്നാൽ വിദ്യാഭ്യാസ കേന്ദ്രം അല്ലെങ്കിൽ വിദ്യാഭ്യാസ കോച്ചിങ് സെന്‍റർ അല്ലെങ്കിൽ വിദ്യാഭ്യാസ ട്യൂഷൻ സെന്‍റര്‍ എന്നാണ് അർഥമാക്കുന്നത്.

ദളപതി വിജയ് പായിലകം പദ്ധതി നടപ്പിലാക്കാനൊരുങ്ങി വിജയ്‌യുടെ മക്കൾ ഇയക്കം

വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് VMI General Secretary Bussy Anand ആണ് ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്. 'തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കെ കാമരാജിനെ Tamil Nadu Former Chief Minister K Kamaraj ബഹുമാനിക്കാൻ വിജയ് മക്കള്‍ ഇയക്കം പ്രവർത്തകർ അഭ്യർഥിക്കുന്നു. അദ്ദേഹത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് മുന്‍ മുഖ്യമന്ത്രിയുടെ പ്രതിമയിൽ പ്രവര്‍ത്തകര്‍ പുഷ്‌പാര്‍ച്ചന നടത്തിയിരുന്നു. ഇത് ഞങ്ങളുടെ ദളപതിയുടെ അഭ്യര്‍ഥനയാണ്. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് നോട്ട്ബുക്കുകൾ, പേനകൾ, പെൻസിലുകൾ, വിദ്യാഭ്യാസ ഉപകരണങ്ങള്‍ എന്നിവ നൽകാനും വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ അപേക്ഷിക്കുന്നു.

Also Read:രണ്ടുതവണ ട്രാഫിക് നിയമം ലംഘിച്ചു ; വിജയ്‌ക്ക് 500 രൂപ പിഴ

മുൻ മുഖ്യമന്ത്രി കെ കാമരാജിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് K Kamaraj Birthday തമിഴ്‌നാട്ടിലെ മണ്ഡലങ്ങളിൽ ഉടനീളം ദളപതി വിജയ് പായിലകം പദ്ധതി ആരംഭിക്കുമെന്ന് ഞങ്ങള്‍ അഭിമാനത്തോടെ പറയുന്നു. ജൂലൈ 15നാണ് മുന്‍ മുഖ്യമന്ത്രിയുടെ ജന്മദിനം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ ദേശീയ അധ്യക്ഷൻ കൂടിയായ കെ കാമരാജിന്‍റെ ജന്മദിനം തമിഴ്‌നാട് സർക്കാർ 'വിദ്യാഭ്യാസ വികസന ദിനം' Education Development Day ആയി ആഘോഷിച്ച് വരുന്നു.

നേരത്തെ വിജയ്‌, വിജയ് മക്കള്‍ ഇയക്കം ജില്ലാ ഭരണാധികാരികളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അന്ന് വിജയ്‌യുടെ വിദ്യാഭ്യാസ പദ്ധതിയെ കുറിച്ച് വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നു. അതിന് മുമ്പായി തമിഴ്‌നാട്ടിലുടനീളം ഡോ. ബിആര്‍ അംബേദ്‌ക്കറുടെയും Dr BR Ambedkar സ്വാതന്ത്ര്യ സമര സേനാനി അലഗുമുത്തു കോണിന്‍റെയും Alagumuthu Kone ജന്മദിനത്തില്‍ അവരുടെ പ്രതിമകളെ ആദരിക്കണമെന്ന് വിജയ്‌ അഭ്യര്‍ഥിച്ചു.

സാമൂഹ്യ പരിഷ്‌കർത്താക്കളെ കുറിച്ച് അറിവ് നേടണമെന്ന് മുമ്പൊരിക്കല്‍ ഒരു ചടങ്ങിനിടെ വിജയ്‌ വിദ്യാർഥികളോട് അഭ്യര്‍ഥിച്ചിരുന്നു. പുസ്‌തക വിജ്ഞാനം സമ്പാദിക്കുന്നതിനും അപ്പുറം ബിആർ അംബേദ്‌കർ, ഇവിആർ പെരിയാർ, കെ കാമരാജ് തുടങ്ങി എല്ലാ സാമൂഹ്യ പരിഷ്‌കർത്താക്കളെ കുറിച്ചും പഠിക്കണമെന്നും അവരുടെ നല്ല വശങ്ങൾ മാത്രം ഉൾക്കൊള്ളണമെന്നും വിജയ് വിദ്യാര്‍ഥികളെ ഉദ്ബോധിപ്പിച്ചു.

അതേസമയം ജൂൺ 17ന് അദ്ദേഹം തമിഴ്‌നാട് നിയോജക മണ്ഡലങ്ങളിലുടനീളം 10, 12 ക്ലാസുകളിലെ ഉന്നത വിജയം നേടിയ മൂന്ന് പേര്‍ക്ക് സർട്ടിഫിക്കറ്റും സമ്മാന തുകയും നൽകിയിരുന്നു. എന്നാല്‍ വിജയ് തന്‍റെ രാഷ്‌ട്രീയ പ്രവേശത്തിന് തുടക്കം കുറിച്ചതായും പറയപ്പെടുന്നു.

Also Read:'കാശ് വാങ്ങാതെ വോട്ടുചെയ്യാന്‍ രക്ഷിതാക്കളോട് പറയൂ' ; വിദ്യാര്‍ഥികളോട് നടന്‍ വിജയ്‌

ABOUT THE AUTHOR

...view details