ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്‌റ്റിലായ മലയാളി വ്യവസായി വിജയ് നായരെ അഞ്ച് ദിവസത്തേക്ക് സിബിഐ കസ്‌റ്റഡിയിൽ വിട്ടു. കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രതിയാണ്. ചൊവ്വാഴ്‌ചയാണ് പൊലീസ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്.
ഡൽഹിയിലെ മദ്യനയ അഴിമതി: മലയാളി വിജയ് നായരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു - ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ
വിജയ് നായരുടെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് കോടതി പറഞ്ഞു.
എന്നാൽ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച വാദത്തിൽ പ്രതികൾ ചോദ്യം ചെയ്യലിൽ ഇതുവരെ സഹകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സിബിഐ സമർപ്പിച്ച അപേക്ഷ അനുവദനീയമാണെന്നും ഒക്‌ടോബർ മൂന്ന് വരെ പ്രതിയെ സിബിഐ കസ്‌റ്റഡിയിൽ റിമാൻഡ് നൽകാനും പ്രത്യേക ജഡ്‌ജി എം കെ നാഗ്‌പാൽ ഉത്തരവിട്ടു. വിജയ് നായരുടെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു.
ഈ വിവരങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് കോടതി പറഞ്ഞു. ആം ആദ്‌മി പാർട്ടി സർക്കാരിന്‍റെ വിവാദമായ മദ്യനയ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ചതിലാണ് വിജയ് നായരെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. എഫ്‌ഐആർ പ്രകാരം സർക്കാർ ചിലവിൽ മദ്യ ലൈസൻസികൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ പ്രതികൾ നൽകിയതായും അതുവഴി പണം കൈപറ്റിയിട്ടുള്ളതായും പറയുന്നു.