ലണ്ടന്‍: സ്വിസ് ബാങ്കായ യുബിഎസുമായുള്ള തർക്കത്തിൽ വ്യവസായി വിജയ് മല്യയ്‌ക്ക് യുകെ ഹൈക്കോടതിയില്‍ തിരിച്ചടി. യുബിഎസ് വായ്പ തിരിച്ചടയ്ക്കുന്നത് സ്റ്റേ ചെയ്യണമെന്ന മല്യയുടെ അഭിഭാഷകരുടെ അഭ്യർത്ഥന ഹൈക്കോടതി തള്ളുകയായിരുന്നു.
2020 ഏപ്രിലിനുള്ളില്‍ വായ്‌പ തിരിച്ചടയ്‌ക്കണമെന്ന സമയപരിധി പാലിക്കുന്നതിൽ മല്യ പരാജയപ്പെട്ടതിനെത്തുടർന്നാണ് അഭിഭാഷകര്‍ കോടതിയ സമീപിച്ചിരുന്നത്. കോടതി വിധി അനുകൂലമായതോടെ മല്യയുടെ സ്വത്ത് കണ്ടെത്തുന്ന നടപടിയക്കം യുബിഎസിന് സ്വീകരിക്കാം. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മല്യയെ ഒഴിപ്പിക്കാന്‍ യുബിഎസിന് കഴിഞ്ഞില്ല.