തെലുഗു സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയും (Vijay Deverakonda) സാമന്ത റൂത്ത് പ്രഭുവും (Samantha Ruth Prabhu) ഒന്നിച്ചെത്തിയ ചിത്രം 'ഖുഷി' (Kushi) സെപ്റ്റംബർ ഒന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്. മികച്ച ഓപ്പണിങ്ങോടെ (Kushi successful opening) തിയേറ്ററുകളില്‍ എത്തിയ ചിത്രം ആഗോളതലത്തിലും ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ചിരിക്കുകയാണ്. പ്രത്യേകിച്ച് അമേരിക്കന്‍ ബോക്‌സോഫിസിൽ 'ഖുഷി' സ്വപ്‌ന തേരോട്ടം നടത്തുകയാണ്.
Vijay donates one crore rupees for 100 families: ഇപ്പോഴിതാ വിജയ് ദേവരകൊണ്ട തന്‍റെ വാക്ക് പാലിച്ചിരിക്കുകയാണ്. 'ഖുഷി'യുടെ വിജയത്തിന് പിന്നാലെ കഴിഞ്ഞ ദിവസം (സെപ്‌റ്റംബര്‍ 15) 'സിനിമയുടെ സക്‌സസ് മീറ്റില്‍ വിജയ് ദേവരകൊണ്ട 100 കുടുംബങ്ങള്‍ക്കായി ഒരു കോടി രൂപ സംഭാവ നല്‍കി. ദേവരകൊണ്ട നേരത്തെ പ്രഖ്യാപിച്ചത് പോലെ 100 കുടുംബങ്ങൾക്ക് താരം ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകി.
Vijay Deverakonda shared a video from the event: ഒരു ലക്ഷം രൂപയുടെ ചെക്ക് വിതരണം വിജയ് ദേവരകൊണ്ട തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്‌തു. 'ഖുഷിയുടെ വിജയം ആഘോഷിച്ചു. എനിക്ക് ഇപ്പോൾ സന്തോഷവും സംതൃപ്‌തിയും തോന്നുന്നു. നിങ്ങളും സന്തോഷത്തിലാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഒപ്പം ഈ സമയം വരെ എനിക്ക് എത്താൻ കഴിയാത്തവരിലേക്കും. ഞാൻ ആരോഗ്യവാനാണ്, ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നു. എല്ലാ വർഷവും ഞാൻ എപ്പോഴും എന്തെങ്കിലും ചെയ്യും. ശക്തമായി മുന്നോട്ട് പോകുന്നത് തുടരും. എല്ലാം സംഭവിക്കും. എന്‍റെ ദേവര കുടുംബം, നിറഞ്ഞ സ്നേഹം, വിജയ് ദേവേരകൊണ്ട' -ഇപ്രകാരമാണ് കുറിച്ചത്.