ലേഡിസൂപ്പര്‍സ്‌റ്റാര്‍ നയന്‍താരയ്‌ക്ക് വിഘ്‌നേശ് ശിവന്‍റെ വിലപിടിപ്പുള്ള പിറന്നാള്‍ സമ്മാനം. നവംബര്‍ 18നായിരുന്നു നയന്‍താരയുടെ പിറന്നാള്‍ (Nayanthara Birthday). അന്ന്, സംവിധായകനും ഭര്‍ത്താവുമായ വിഘ്‌നേശ്, നയന്‍താരയ്‌ക്ക് സമ്മാനിച്ചത് മെഴ്‌സിഡസ് മേബാക്കാണ് (Vignesh Shivan gifts to Nayanthara Mercedes Maybach).
ഇതിന്‍റെ ചിത്രങ്ങള്‍ നയന്‍താര തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട് (Vignesh Shivan gifts Mercedes Maybach). തനിക്ക് ലഭിച്ച സമ്മാനത്തിന്‍റെ രണ്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നയന്‍താരയ്‌ക്ക് ലഭിച്ച സമ്മാനത്തിന്‍റെ വിലയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് (Nayanthara shared her Birthday gift).
Also Read:'എന്‍റെ ജീവിതത്തിന്‍റെ സൗന്ദര്യവും അർഥവും'; നയൻതാരയ്‌ക്ക് പിറന്നാൾ ആശംസകളുമായി വിഘ്നേഷ് ശിവൻ
മെഴ്‌സിഡസ് മേബാക്കിന്‍റെ അടിസ്ഥാന വില 2.69 കോടി രൂപയാണ് (Nayanthara Birthday gift price). എന്നാല്‍ ഇതിന്‍റെ ടോപ് എന്‍ഡ് കാറാണ് വിഘ്‌നേഷ് നയന്‍താരയ്‌ക്ക് സമ്മാനിച്ചിരിക്കുന്നത് എന്നാണ് സൂചന. മെഴ്‌സിഡസ് മേബാക്കിന്‍റെ ടോപ് എന്‍ഡ് കാറിന് 3.40 കോടി രൂപയാണ് (Mercedes Maybach price).
മനോഹരമായൊരു അടിക്കുറിപ്പോടുകൂടിയാണ് നയന്‍താര തനിക്ക് ലഭിച്ച സമ്മാനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. വെല്‍ക്കം ഹോം യൂ ബ്യൂട്ടി, എന്‍റെ പ്രിയപ്പെട്ട ഭര്‍ത്താവ് വിഘ്‌നേശിന്‍റെ ഏറ്റവും മധുരമുള്ള ജന്മദിന സമ്മാനത്തിന് നന്ദി എന്നാണ് നയന്‍താര കുറിച്ചിരിക്കുന്നത്. നയന്‍താരയുടെ ഈ പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി.