ന്യൂഡൽഹി:മധ്യപ്രദേശിലെ വിദിഷയിൽ കിണറ്റിൽ വീണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പിഎം ദുരിതാശ്വാസ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കുമെന്നും മോദി ട്വീറ്റ് ചെയ്‌തിരുന്നു.
കഴിഞ്ഞ ദിവസമാണ് കിണറ്റിലകപ്പെട്ട ബാലനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ 30 പേര്‍ കിണറ്റില്‍ വീണത്. അപകടത്തില്‍ നാല് പേര്‍ മരിച്ചിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ഒരുമിച്ചു കൂടിയ ജനങ്ങളുടെ ഭാരം താങ്ങാന്‍ കഴിയാതെ കിണറിന്‍റെ മുകള്‍ഭാഗം തകര്‍ന്ന് വീണാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രക്ഷാപ്രവർത്തനം തുടരുന്നു