കേരളം

kerala

ETV Bharat / bharat

ഇതല്ല ഇതിനപ്പുറം കടന്നവനാ... കനാലില്‍ കുടുങ്ങിയ കാട്ടാനക്കൂട്ടം രക്ഷപെടാൻ ശ്രമിക്കുന്ന ദൃശ്യങ്ങള്‍

കാട്ടാനക്കൂട്ടം കനാലിന്‍റെ ഭിത്തിയിലൂടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിന്‍റെയും പരാജയപ്പെടുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

video of elephants trying to climb canal wall  mysuru elephants trapped in canal  herd of elephants climb canal wall in karnataka  കനാലില്‍ കുടുങ്ങി കാട്ടാനക്കൂട്ടം  മൈസൂരു കനാല്‍ കാട്ടാനക്കൂട്ടം  കാട്ടാനക്കൂട്ടം കനാല്‍ ഭിത്തി  നാഗരഹോളെ ദേശീയ ഉദ്യാനം കാട്ടാനക്കൂട്ടം
ഒത്തു പിടിച്ചാല്‍ ഹൈലസ...കനാലില്‍ കുടുങ്ങിയ കാട്ടാനക്കൂട്ടം മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍

By

Published : Jan 10, 2022, 8:45 PM IST

മൈസൂര്‍ (കര്‍ണാടക):നാട്ടിലേക്ക് ഒരു സവാരി നടത്തിയതാണ് അഞ്ചംഗ കാട്ടാന സംഘം. കനാല്‍ കണ്ടപ്പോള്‍ വെള്ളം കുടിക്കാനിറങ്ങി. എന്നാല്‍ ഇറങ്ങിയ പോലെ എളുപ്പമല്ല കയറാനെന്ന് പിന്നെയാണ് മനസിലായത്.

കനാലില്‍ കുടുങ്ങിയ കാട്ടാനക്കൂട്ടം മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍

മൈസൂര്‍ ഹുനസുരുവില്‍ കനാലില്‍ കുടുങ്ങിയ കാട്ടാനക്കൂട്ടം കനാലിന്‍റെ ഭിത്തിയിലൂടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിന്‍റെയും പരാജയപ്പെടുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

മൈസൂരിലെ നാഗർഹോളെ ദേശീയ ഉദ്യാനത്തിലെ വനമേഖലയിൽ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടമാണ് നെല്ലുരു പാലാ പ്രദേശത്തുള്ള കനാലില്‍ ഇറങ്ങിയത്. കാട്ടാനക്കൂട്ടത്തെ ഒരുമിച്ച് കണ്ടതോടെ പ്രദേശവാസികള്‍ ബഹളം വയ്‌ക്കാന്‍ തുടങ്ങി. ആളുകളുടെ ശബ്‌ദം കേട്ട് ഭയന്ന ആനകൾ കനാലിൽ നിന്ന് കയറാന്‍ ശ്രമിച്ചെങ്കിലും കുടുങ്ങുകയായിരുന്നു.

കനാലിന്‍റെ ഭിത്തിയിൽ പിടിച്ച് കയറാനുള്ള ആനകളുടെ ശ്രമം പലതവണ പരാജയപ്പെട്ടു. ഇതിന്‍റെ ദൃശ്യങ്ങള്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കുവക്കുകയായിരുന്നു.

Also read: അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; കിണറ്റിൽ വീണ ആനക്കുട്ടിയെ കരയ്‌ക്കെത്തിച്ചു

ABOUT THE AUTHOR

...view details