സാംഗ്ലി(മഹാരാഷ്ട്ര):ദിവസവും പത്ത് കിലോമീറ്റര്‍ താണ്ടി വേണം സ്‌കൂളിലെത്താന്‍ മാത്രമല്ല നിത്യവൃത്തിക്കായി രാവിലെയും വൈകുന്നേരവും ആടിനെയും മേയ്ക്കണം ഇതിനിടയില്‍ പഠനത്തിനായി ലഭിക്കുന്ന അല്‌പ സമയം മാത്രം. കുടുംബത്തിലെ പരാധീനതകള്‍ക്കിടയില്‍ ആട്ടിടയനായ വിദ്യാര്‍ഥിക്ക് ലഭിച്ചത് എസ്.എസ്.സി (പത്താം ക്ലാസ്) പരീക്ഷയില്‍ മികച്ച വിജയം.
മഹാരാഷ്‌ട്രയിലെ സാംഗ്ലി ജില്ലയിലെ അറ്റ്പാഡി മേഖലയിലെ ഷെന്‍ഡെവാഡിയിലെ ഹേമന്ത് മധുവാണ് പത്താം ക്ലാസില്‍ 91.80% മാര്‍ക്ക് സ്വന്തമാക്കിയത്. റോഡ് സൗകര്യമില്ലാത്ത ഗ്രാമത്തില്‍ നിന്ന് ദിവസവും സൈക്കിളോടിച്ച് വേണം സ്‌കൂളിലെത്താന്‍ അത് മാത്രം പോര ദിവസവും രാവിലെയും വൈകുന്നേരവും ഉപജീവനത്തിലുള്ള മാര്‍ഗവും തേടണം. ഷെന്‍വാഡിലെ ഇടയ കുടുംബത്തില്‍ ജനിച്ച മുധേ നിത്യവൃത്തിക്കായി രാവിലെയും വൈകുന്നേരവും ആടിനെ മേയ്ക്കാന്‍ പോകും.