കൊൽക്കത്ത:കാർഷിക നിയമങ്ങൾ (Against farm laws) പിൻവലിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിൽ കർഷകരെ (Repealing the three farm laws) അഭിനന്ദിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee). കർഷകരുടെ ശക്തമായ പ്രതിഷേധമാണ് നിയമം പിൻവലിക്കുന്നതിലേക്ക് നയിച്ചതെന്നും ബിജെപിയുടെ ക്രൂരതകളിൽ കർഷകർ തളർന്നില്ലെന്നും മമത ബാനർജി പറഞ്ഞു.
പ്രതിഷേധത്തിൽ തളരാതെ പോരാടിയ ഓരോ കർഷകനും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേരുന്നു. ഇത് നിങ്ങളുടെ വിജയമാണ്. ഈ പ്രതിഷേധത്തിൽ ജീവൻ നഷ്ടമായ കർഷകർക്ക് അനുശോചനം അറിയിച്ചു. മമത ബാനർജി ബാനർജി ട്വീറ്റ് ചെയ്തു.