ബോളിവുഡ് സൂപ്പർസ്‌റ്റാര്‍ സൽമാൻ ഖാന്‍റെ സുരക്ഷ ഉദ്യോഗസ്ഥര്‍ വിക്കി കൗശലിനെ തടയുന്ന ദൃശ്യം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയല്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഈ വീഡിയോ ക്ലിപ്പിനോട് പ്രതികരിച്ചിരിക്കുകയാണ് വിക്കി കൗശല്‍.
'ചിലപ്പോള്‍ വീഡിയോയില്‍ കാണുന്നത് പോലെയല്ല കാര്യങ്ങള്‍' -എന്നാണ് വിക്കി കൗശല്‍ സംഭവത്തോട് പ്രതികരിച്ചിരിക്കുന്നത്. ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് 2023ല്‍ (IIFA) പങ്കെടുക്കുന്നതിനിടെയാണ് ഇരുതാരങ്ങളും മുഖാമുഖം കാണുന്നത്. സല്‍മാന്‍ ഖാനെ കണ്ട വിക്കി കൗശല്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് ചെല്ലാന്‍ ശ്രമിക്കുകയും ഉടന്‍ തന്നെ താരത്തിന്‍റെ അംഗരക്ഷകന്‍ വിക്കി കൗശലിനെ തള്ളിമാറ്റുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണാനാവുക.
'ചിലപ്പോള്‍ കാര്യങ്ങൾ വ്യതിചലിക്കുന്നു. കാര്യങ്ങളെ കുറിച്ച് അനാവശ്യമായ സംസാരം ഉണ്ടാകാറുണ്ട്. ഒരു വീഡിയോയിൽ തോന്നുന്നത് പോലെയല്ല കാര്യങ്ങൾ. അതിനെ കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ല' -വിക്കി കൗശല്‍ പറഞ്ഞു. ഐഐഎഫ്എ റോക്‌സ് ചടങ്ങിന്‍റെ ഗ്രീൻ കാർപെറ്റിൽ ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.
ശേഷം ഐഐഎഫ്‌എയുടെ ഗ്രീന്‍ കാര്‍പറ്റില്‍ വച്ച്, സല്‍മാന്‍ ഖാന്‍ വിക്കി കൗശലിന്‍റെ അടുത്ത് ചെന്ന് വിക്കിയെ കെട്ടിപ്പിടിച്ചു. ഇതോടെ അതുവരെ പ്രചരിച്ച എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമായി. അതേസമയം ശനിയാഴ്‌ച നടക്കുന്ന ഐഐഎഫ്‌എ അവാര്‍ഡ് ദാന ചടങ്ങില്‍ നടന്‍ അഭിഷേക് ബച്ഛനൊപ്പം വിക്കി കൗശല്‍ ആതിഥേയത്വം വഹിക്കും.
Also Read:'വളരെ തിരക്കുള്ള ഷൂട്ടിങ് ആയിരുന്നു അത്': ടൈഗർ 3 പൂർത്തിയാക്കിയതായി സൽമാൻ ഖാൻ
'സാരാ ഹത്കെ സാരാ ബച്ച്കെ' ആണ് വിക്കി കൗശലിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. സാറാ അലി ഖാന്‍ ആണ് ചിത്രത്തില്‍ വിക്കിയുടെ നായികയായെത്തുന്നത്. ജൂൺ 2നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
അതേസമയം 'ടൈഗര്‍ 3' ആണ് സല്‍മാന്‍ ഖാന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുന്ന ഏറ്റവും പുതിയ പ്രോജക്‌ട്. 'ടൈഗര്‍ 3'യെ കുറിച്ച് അടുത്തിടെ അബുദാബിയിൽ ഐഐഎഫ്‌എ അവാർഡ്‌സ് 2023ന്‍റെ പത്രസമ്മേളനത്തിൽ അദ്ദേഹം സംസാരിച്ചിരുന്നു. തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ടൈഗര്‍ 3' യുടെ പ്രതീക്ഷയിലാണിപ്പോള്‍ താരം.
'ടൈഗര്‍ 3'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇക്കാര്യം സല്‍മാന്‍ ഖാന്‍ തന്നെയാണ് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരിക്കുന്നത്. 'ഇൻഷാ അല്ലാഹ്, നിങ്ങൾക്ക് ദീപാവലിയിൽ 'ടൈഗറി'നെ കാണാൻ കഴിയും. ഇത് ശരിക്കും വളരെ തിരക്കേറിയ ഷൂട്ടായിരുന്നു, പക്ഷേ അത് നല്ലതായിരുന്നു'. -സല്‍മാന്‍ ഖാന്‍ പറഞ്ഞു.
അതേസമയം 'കിസി കാ ഭായ് കിസി കി ജാന്‍' ആണ് സല്‍മാന്‍ ഖാന്‍റേതായി തിയേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം. സൽമാൻ ഖാൻ ഫിലിംസ് പ്രൊഡക്ഷൻ കമ്പിയുടെ ബാനറില്‍ സൽമാന്‍ ഖാൻ തന്നെയായിരുന്നു സിനിമയുടെ നിര്‍മാണം.
പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ സല്‍മാന്‍റെ നായികയായെത്തിയത്. ചിത്രത്തില്‍ ഷെഹ്‌നാസ് ഗിൽ, പാലക് തിവാരി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. പാലക് തിവാരിയുടെയും ഷെഹ്‌നാസ് ഗില്ലിന്‍റെയും ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു 'കിസി കാ ഭായ് കിസി കി ജാന്‍'. ഇവരെ കൂടാതെ ജഗപതി ബാബു, വിജേന്ദർ സിങ്, ഭൂമിക ചൗള, അഭിമന്യു സിങ്, സിദ്ധാർഥ് നിഗം, രാഘവ് ജുയൽ, ജാസി ഗിൽ, വിനാലി ഭട്‌നാഗർ എന്നിവരും ചിത്രത്തില്‍ അണിനിരന്നു.
Also Read:സല്‍മാന്‍ ഖാന് ഹസ്‌തദാനം നല്‍കാന്‍ ശ്രമിച്ച വിക്കി കൗശലിനെ തളളിമാറ്റി, വീഡിയോ വൈറല്‍