ന്യൂഡൽഹി: പഠിച്ചതും സംസാരിച്ചതുമായ മാതൃഭാഷയെ 'ജീവിതത്തിൻ്റെ ആത്മാവ്' എന്ന് വിശേഷിപ്പിച്ച് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ഫെബ്രുവരി 21ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന് മുന്നോടിയായി പാർലമെൻ്റ് അംഗങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പ്രദേശിക ഭാഷകളെ പോത്സാഹിപ്പിക്കണെമന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക ഭാഷകളെ അവഗണിക്കുന്നതിൻ്റെ അനന്തരഫലങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എല്ലാ എംപിമാരും തങ്ങൾ പ്രതിനിധീകരിക്കുന്ന പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിന് സജീവമായി പ്രവർത്തിക്കമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.
മാതൃഭാഷയെ 'ജീവിതത്തിൻ്റെ ആത്മാവ്' എന്ന് വിശേഷിപ്പിച്ച് ഉപരാഷ്ട്രപതി - ന്യൂഡൽഹി
എല്ലാ എംപിമാരും തങ്ങൾ പ്രതിനിധീകരിക്കുന്ന പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിന് സജീവമായി പ്രവർത്തിക്കമെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ആഹ്വാനം ചെയ്‌തു.
മാതൃഭാഷയെ അവഗണിക്കുന്നത് അതത് സംസ്‌കാരങ്ങളിലുള്ള അറിവ് നഷ്‌ടപ്പെടുന്നതിന് കാരണമാകും. ഭാഷകളുടെ ബാഹുല്യവും, പ്രാദേശിക ഭാഷകളുടെ സമൃദ്ധിയും കൊണ്ട് അറിയപ്പെടുന്ന പ്രദേശങ്ങൾ നമുക്കുണ്ട്. അവയിൽ മിക്കതും ഇന്ന് ദുർബലമാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ശ്രേഷ്‌ഠതയുടെ തെറ്റായ അടയാളമായി ഇംഗ്ലീഷ് മാറിയെന്നും സംസ്‌കാരവും ഭാഷയും ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യം സംരക്ഷിക്കുന്നതിന് പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഭാഷകളും സംസ്‌കാരങ്ങളുമുള്ള ഇന്ത്യ എന്നതിൽ അഭിമാനിക്കുന്നുവെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പറഞ്ഞു.