കേരളം

kerala

ETV Bharat / bharat

Vice President Signs Women Reservation Bill: വനിത സംവരണ ബില്ലിൽ ഒപ്പുവച്ച് ഉപരാഷ്ട്രപതി; ഇനി രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്

RS Chairman Jagdeep Dhankhar signs womens reservation bill: വനിത സംവരണ ബില്ലിൽ ഒപ്പുവച്ച് ഉപരാഷ്ട്രപതി. ബില്ലിന്‍റെ ഒപ്പിട്ട പകർപ്പ് ജഗ്‌ദീപ് ധൻഖറിൽ നിന്ന് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ സ്വീകരിച്ചു.

Women reservation bill  Reservations to women in legislatures  Parliament passes women quota bill  Rajya Sabha passed women quota bill  Dhankhar signs women reservation bill  വനിത സംവരണ ബില്ലിൽ ഒപ്പുവച്ച് ഉപരാഷ്ട്രപതി  വനിത സംവരണ ബിൽ  വനിത സംവരണ ബിൽ രാഷ്ട്രപതി അംഗീകാരം  പാർലമെന്‍റ് പാസാക്കിയ വനിത സംവരണ ബിൽ  ജഗ്‌ദീപ് ധൻഖർ നാരീ ശക്തി വന്ദൻ ബില്ലിൽ ഒപ്പുവച്ചു
Vice President Signs Women Reservation Bill

By ETV Bharat Kerala Team

Published : Sep 29, 2023, 9:16 AM IST

ന്യൂഡൽഹി: പാർലമെന്‍റ് പാസാക്കിയ വനിത സംവരണ ബില്ലിൽ ഒപ്പുവച്ച് ഉപരാഷ്ട്രപതിയും രാജ്യസഭ ചെയർമാനുമായ ജഗ്‌ദീപ് ധൻഖർ (Jagdeep Dhankhar signed the women's reservation bill). ബിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് (President Droupadi Murmu) സമർപ്പിക്കും. രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബിൽ നിയമമാകും.

ഈ മാസം ആദ്യം നടന്ന പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിലാണ് ഭരണഘടന ഭേദഗതി ബിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയത്. 'ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 111 പ്രകാരം ബില്ലിന്‍റെ അംഗീകാരത്തിനായി ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് സമർപ്പിക്കുന്നതിനായി, പാർലമെന്‍റിന്‍റെ ഇരു സഭകൾ പാസാക്കിയ ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബിൽ, 2023 ൽ ബഹുമാനപ്പെട്ട രാജ്യസഭ ചെയർമാൻ ഒപ്പുവച്ചു.' വൈസ് പ്രസിഡന്‍റ് സെക്രട്ടേറിയറ്റ് എക്‌സിൽ (ട്വിറ്റർ) കുറിച്ചു.

ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖറിൽ നിന്ന് ബില്ലിന്‍റെ ഒപ്പിട്ട പകർപ്പ് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ (Arjun Ram Meghwal) ഏറ്റുവാങ്ങുന്ന ചിത്രവും എക്‌സിൽ പങ്കുവച്ചു. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിത സംവരണം നടപ്പാക്കുന്നതാണ് ബിൽ (Womens Reservation Bill).

നാരീ ശക്തി വന്ദൻ: പാർലമെന്‍റ് പ്രത്യേക സമ്മേളനത്തിന്‍റെ മൂന്നാം ദിവസമാണ് ലോക്‌സഭയിൽ വനിത സംവരണ ബിൽ പാസാക്കിയത്. ലോക്‌സഭയിൽ 454 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ രണ്ട് അംഗങ്ങൾ ബില്ലിനെ എതിർത്തു. നാലം ദിവസമാണ് രാജ്യസഭയിൽ ബിൽ പാസായത്. ഏകകണ്‌ഠമായാണ് രാജ്യസഭയിൽ ബിൽ പാസാക്കിയത്. രാജ്യസഭയിലെ 215 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു.

Also read:Rajya Sabha Passed Womens Reservation Bill: വനിത സംവരണ ബില്ലിന് രാജ്യസഭയുടെ അംഗീകാരം; ബിൽ പാസാക്കിയത് ഏകകണ്‌ഠേന

പാർലമെന്‍റിൽ 'നാരീ ശക്തി വന്ദൻ' അധിനിയം പാസാക്കിയതോടെ, ഇന്ത്യയിലെ സ്ത്രീകൾക്ക് കൂടുതൽ ശക്തമായ പ്രാതിനിധ്യത്തിന്‍റെയും ശാക്തീകരണത്തിന്‍റെയും യുഗം ആരംഭിക്കുന്നുവെന്നും ഇത് കേവലം ഒരു നിയമനിർമാണമല്ല, ഇത് നമ്മുടെ രാഷ്ട്രത്തെ സൃഷ്‌ടിച്ച എണ്ണമറ്റ സ്ത്രീകൾക്കുള്ള ആദരവാണെന്നും പാർലമെന്‍റിൽ ബിൽ പാസാക്കിയ ശേഷം പ്രധാനമന്ത്രി മോദി (Prime Minister Narendra Modi) പറഞ്ഞിരുന്നു.

നാം ഇന്ന് ആഘോഷിക്കുമ്പോൾ, നമ്മുടെ രാജ്യത്തെ എല്ലാ സ്ത്രീകളുടെയും ശക്തി, ധൈര്യം, അജയ്യമായ ചൈതന്യം എന്നിവയെക്കുറിച്ച് ഓർമിപ്പിക്കുകയാണ്. അവരുടെ ശബ്‌ദം കൂടുതൽ ഫലപ്രദമായി കേൾക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധതയാണ് ഈ ചരിത്രപരമായ നടപടി എന്നും മോദി എക്‌സിൽ പോസ്റ്റ് ചെയ്‌തിരുന്നു.

വനിത സംവരണം നടപ്പിലാകുന്നതോടെ ലോക്‌സഭയിൽ വനിതാപ്രാതിനിധ്യം 181 ആയി ഉയരും. കേരളത്തില്‍ നിന്നുള്ള 20 ലോക്‌സഭ എംപിമാരില്‍ ആറ് പേര്‍ സ്‌ത്രീകളാകും. നിയമസഭകളിലും വനിത പ്രാതിനിധ്യം ഉയരും. കേരള നിയമസഭയില്‍ വനിത എംഎല്‍എമാരുടെ എണ്ണം 46 ആകും. നിലവില്‍ കേരള നിയമസഭയില്‍ 11 വനിത പ്രതിനിധികളാണ് ഉള്ളത്. ബില്‍ പ്രകാരം പട്ടിക ജാതി- പട്ടിക വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളിലെ സ്ത്രീകള്‍ക്കായി മാറ്റിവയ്‌ക്കും.

Also read:BRS MLC K Kavitha On women's Reservation Bill: വനിത സംവരണ ബിൽ; പ്രധാന ചുവടുവയ്‌പ്പ്, ഒബിസി സബ് ക്വാട്ട ഒഴിവാക്കിയത് വേദനാജനകമെന്നും കെ കവിത

ABOUT THE AUTHOR

...view details